സലിലിന് ജീവിക്കണം; മക്കളെയും അഞ്ചംഗ കുടുംബത്തെയും പോറ്റാൻ
text_fieldsകിളിമാനൂർ: സലിൽ എന്ന ചെറുപ്പക്കാരന് ഇനിയും ഒരുപാട് വർഷം ജീവിച്ചേ മതിയാകൂ, പറക്കമുറ്റാത്ത മക്കളും ഭാര്യയും അമ്മയുമടക്കം ഏഴംഗ കുടുംബത്തെ പോറ്റാൻ. എന്നാൽ, ഇദ്ദേഹത്തിെൻറ ജീവൻ നിലനിർത്തണമെങ്കിൽ സുമനസ്സുകളുടെ കനിവ് കൂടിയേ തീരൂ. കിളിമാനൂർ അടയമൺ ചെമ്പകശ്ശേരി നെടുമ്പാറ സലിൽ വിലാസത്തിൽ സലിൽ (39) ആണ് തെൻറ ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. രണ്ടു വർഷത്തിലേറെയായി സലിലിെൻറ ഇരു വൃക്കകളും പ്രവർത്തനരഹിതമാണ്. വൃക്ക മാറ്റിെവക്കൽ മാത്രമാണ് ഇനിപോംവഴി. സഹോദരി വൃക്ക നൽകാൻ തയാറാണ്. എന്നാൽ, ഇതിനായി 10 ലക്ഷത്തോളം രൂപ ചെലവുവരും.
വയോധികയായ അമ്മയും ഭർത്താവ് ഉപേക്ഷിച്ചുപോയ സഹോദരിയും അവരുടെ രണ്ടു മക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് സലിലിെൻറ കുടുംബം. സലിലിെൻറ ഏക വരുമാനമായിരുന്നു കുടുംബത്തിെൻറ അത്താണി. ആശാരിപ്പണിക്കാരനായ സലിൽ നേരത്തേ വിദേശത്തായിരുന്നു. അസുഖത്തെ തുടർന്ന് നാട്ടിലെത്തിയ സലിലിന് കഴിഞ്ഞ രണ്ടു വർഷമായി അസുഖം രൂക്ഷമായി. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് അഞ്ചൽ ആശുപത്രിയിൽ പോകുകയാണ്.
ഓരോ തവണയും രണ്ടായിരത്തോളം രൂപ ചെലവുവരും. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സ തുടർന്നത്. സലിലിെൻറ മൂത്ത മകൻ അസുഖബാധിതനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ്. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ഇപ്പോൾ ഡയാലിസിസ് പോലും മുടങ്ങുന്ന അവസ്ഥയിലാണ്.
അടിയന്തരമായി വൃക്ക മാറ്റിെവക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക നൽകാൻ സഹോദരി തയാറാണെങ്കിലും ഇതിനായുള്ള ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് കുടുംബത്തിന്. ഫെഡറൽ ബാങ്കിെൻറ കിളിമാനൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 99980110960262. ഐ.എഫ്.എസ് കോഡ്: FDRL000 1123. ഫോൺ: 9895842898.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.