പട്ടികജാതി യുവാവിനെ ബി.ജെ.പി ക്രിമിനല്‍സംഘം അതിക്രൂരമായി മര്‍ദിച്ചതായി പരാതി
text_fieldsകിളിമാനൂർ: ചെമ്മരത്തുമുക്കിൽ ദളിത് യുവാവിനെ ബി.ജെ.പി ക്രിമിനൽസംഘം മർദിച്ചതായി പരാതി. നഗരൂർ ചെമ്മരത്തുമുക്ക് രാലൂർകാവ് പണയിൽവീട്ടിൽ ജോണി (36)നാണ് ക്രൂരമർദനമേറ്റത്. ഞായറാഴ്ച വൈകീട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ജോണി തന്വീറെ ട്ടിൽ ഭാര്യയുമായി പിണങ്ങി വഴക്കിട്ടതാണ് ബി.ജെ.പിക്കാരെ പ്രകോപിപ്പിച്ചതത്രേ. ജോണിയുടെ വീട്ടിൽ നഗരൂർ പോലീസ് വന്നതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽനിന്നും മറ്റൊരുവീട്ടിലേക്ക് മാറി.
ഈ വീട്ടി ലെത്തിയ ബി.ജെ.പി പ്രവർത്തകരാ ണ് ജോണിയെ മർദിച്ചതായാണ് പരാതി. തലയ്ക്കും നെഞ്ചിലും പരിക്കേറ്റ ജോണിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷ ണം ആരംഭിച്ചു. കേസ് പിൻവലിക്കാ ത്ത പക്ഷം തന്നെ വധിക്കുമെന്ന് ഭീഷണിയുള്ളതായി ജോണി ആരോപിക്കുന്നു. അതേസമയം ദളിത് യുവാവിനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തെ എത്രയും വേഗം പിടികൂടി വധശ്രമത്തിന് കേസെടുത്ത് ജയിലിൽ അടക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.