പതിമൂന്നുകാരിയെ ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
text_fieldsകിളിമാനൂർ: പതിമൂന്നുകാരിയെ ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വയർവേദനയെതുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന് മനസ്സിലായത്. വിവരമറിഞ്ഞയുടനെ രണ്ടാനച്ഛൻ ഒളിവിൽ പോയി. ആശുപത്രി അധികൃതർ അറിയിച്ചതിനെതുടർന്ന് സംഭവത്തിൽ കേസെടുത്ത പള്ളിക്കൽ പൊലീസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടുകയായിരുന്നു. തമിഴ്നാട് ആറ്റൻകരയിൽ ഒളിവിലായിരുന്ന പ്രതി പൊലീസിെൻറ സാന്നിധ്യം മനസ്സിലാക്കി അവിടെനിന്ന് മുങ്ങി ഏർവാടിയിലെത്തി. പലവിധ ജോലികളറിയാവുന്ന പ്രതി ഗൾഫിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.