ശാസ്ത്രപാഠങ്ങൾ നേരിട്ട് പഠിക്കാൻ വിദ്യാർഥികൾ
text_fieldsകിളിമാനൂർ: പാഠപുസ്തകത്തിലെ ശാസ്ത്രപാഠങ്ങൾ നേരിൽ കണ്ട് പഠിക്കാൻ പോങ്ങനാട് ഹൈസ്കൂളിലെ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾ പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിച്ചു. ജില്ല കൃഷിത്തോട്ടത്തിൽ ബഡിങ്, ലേയറിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയ മേൽത്തരം തൈഉൽപാദന രീതികൾ നേരിട്ട് പരിചയപ്പെട്ടു. കൂടാതെ, വിവിധയിനം കൃഷിവിളകളും അവയുടെ പരിപാലന രീതിയും നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ വിവിധതരം സസ്യജാലം കുട്ടികളിൽ അത്ഭുതമുളവാക്കി. പ്രാണികളെ ഭക്ഷിക്കുന്നവ, ആനത്താമര, ശിംശിപാവൃക്ഷം, വിവിധയിനം മുളകൾ, 20 ലക്ഷം വർഷം പഴക്കമുള്ള സസ്യഫോസിൽ തുടങ്ങിയവ കുട്ടികളെ ആകർഷിച്ചു. അവധി ദിനമായ ശനിയാഴ്ചയാണ് കുട്ടികൾ പഠനയാത്രക്കായി തെരഞ്ഞെടുത്തത്. അധ്യാപകരായ സുനിൽകുമാർ, ലിജാ കൃഷ്ണൻ, മനീഷ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.