കർഷകദിനത്തിൽ കർഷകരായി അധ്യാപകർ
text_fieldsകിളിമാനൂർ: കിളിമാനൂർ ബി.ആർ.സി അധ്യാപകർ കർഷകദിനത്തിൽ കൃഷിയിറക്കി. സമഗ്ര ശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫിസർ എൻ.ടി ശിവരാജൻ പച്ചക്കറി തൈകൾ ബ്ലോക്ക് പ്രോജക്ട് കോഒാഡിനേറ്റർ വി.ആർ സാബുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓഫിസ് വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. പഴയഓടുകൾ കൂട്ടിക്കെട്ടി തയാറാക്കിയ എഴുപതോളം ചട്ടികളിലായി വഴുതന, മുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓഡിനേറ്റർ എസ്. ജവാദ്, പ്രഥമാധ്യാപകൻ കെ.വി. വേണു ഗോപാൽ, അധ്യാപകരായ പി.വി. രാജേഷ്, ആർ.കെ. ദിലീപ്കുമാർ, അനിൽ നാരായണരു, എസ്. സുരേഷ് കുമാർ, അധ്യാപക പരിശീലകർ, സി.ആർ.സി കോഒാഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.