സിമൻറ് ലോറി തലകീഴായി മറിഞ്ഞു; വൻ ദുരന്തം ഒഴിവായി
text_fieldsകിളിമാനൂർ: സിമൻറ് കയറ്റിവന്ന ലോറി തലകീഴായി മറഞ്ഞു; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിനടിയിൽ മറ്റ് ജീവനക്കാരുണ്ടോയെന്ന ആശങ്ക ഏറെനേരം പരിഭ്രാന്തി പരത്തി. കടയ്ക്കൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനമുയർത്തിമാറ്റിയ ശേഷമാണ് ഭീതി ഒഴിഞ്ഞത്.
സംസ്ഥാന പാതയിൽ കിളിമാനൂർ ഇരട്ടച്ചിറയിലുള്ള സ്വകാര്യ ടെക്നിക്കൽ കോളജിലെ കെട്ടിട നിർമാണത്തിനായി സിമൻറ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പണി നടക്കുന്ന കെട്ടിടത്തിലെത്താൻ ടെക്നിക്കൻ കോളജിനകത്തുള്ള കയറ്റം കയറവെ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം തിരിച്ചിറങ്ങി തലകീഴായി മറിയുകയായിരുന്നു. ലോറിയിൽനിന്ന് ഡ്രൈവർ ചാടി രക്ഷപ്പെട്ടു. ക്ലീനർക്ക് നിസ്സാര പരിക്കേറ്റു. വെഞ്ഞാറമൂട്, കടയ്ക്കൽ എന്നീ അഗ്നിരക്ഷ യൂനിറ്റുകളിൽനിന്ന് ഉദ്യോഗസ്ഥരെത്തിയാണ് വാഹനമുയർത്തിയത്. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.