പൊതുവിദ്യാഭ്യാസ രംഗത്തെ സമൂഹം ഏറ്റെടുത്തു- മന്ത്രി വി. ശിവൻ കുട്ടി
text_fieldsകിളിമാനൂർ: കേരള വിദ്യാഭ്യാസരംഗത്തെ പൊതുസമൂഹമാകെ ഏറ്റെടുക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് കിളിമാനൂർ എൽ.പി.എസിൽ നിർമിച്ച ഹൈടെക് മന്ദിര ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്ത് വീടുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയെന്നത് രാജ്യത്തിനാകെ മാതൃകയായി. സ്കൂൾ തുറക്കുേമ്പാൾ പാലിക്കേണ്ട മാർഗനിർ ദേശങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ- തദ്ദേശ - ഗതാഗത വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിക്കഴിഞ്ഞു. രക്ഷിതാക്കളുടെ അനുമതി ഉണ്ടെങ്കിൽ മാത്രം കുട്ടികൾ സ്കൂളിൽ വന്നാൽ മതി. ആദ്യ രണ്ടാഴ്ച കഠിനമായ ഭാഗങ്ങൾ പഠിപ്പിക്കേണ്ടതി ല്ലെന്നും, സ്കൂളിന്‍റെ മുക്കും മൂലയും വരെ ശുചീകരിച്ചതായി ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനനുസൃതമായ വിദ്യാ ഭ്യാസം നൽകാൻ ഓരോ കാലത്തും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുള്ളതായും, വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങൾ മാത്രം കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യ പ്രഭാഷണം നടത്തിയ അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു.
മനുഷ്യ സമ്പത്ത് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന നാടാണ് നമ്മുടേത്. അതിന് പിന്നിൽ വിദ്യാലയങ്ങൾ നൽകുന്ന മികച്ച വിദ്യാഭ്യാസമാണെന്നും അദ്ദേഹം കൂട്ടിചേ ർത്തു. എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷത വഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.മനോജ് സ്വാഗതം പറഞ്ഞു. ഹൈടെക് ക്ലാസ് മുറികളുടെ സ്വിച്ച് ഓൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി മുരളിയും, വിവിധ മേഖലയിച്ച കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ ജില്ല പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണനും നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ഗിരിജ, ബ്ലോക്ക് പഞ്ചായത്തംഗം ജെ.സജികുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കൊട്ടറ മോഹൻകുമാർ, ഉഷാകുമാരി, ജയകാന്ത്, പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ല കോ-ഓർഡിനേറ്റർ എസ്. ജവാദ്, എസ്.എസ്.കെ ജില്ല പ്രോജക്ട് എൻജിനീയർ എ.ജി അനീഷ, ബി.പി.ഒ വി.ആർ സാബു, സി.ആർ.സി ട്രെയിൻ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ഷാജുമോൾ, സുമ, ജോഷി, ബീന, കെ.ലാലു, റിട്ട. എച്ച്.എം ശാന്തകു മാരി അമ്മ, ബി. എസ് റെജി, സുകുമാര പിള്ള, അൽസി, റിട്ട. അധ്യാപകൻ വിജയകുമാർ, ജെ. നിസ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.