ബസിൽ ബോധരഹിതയായ വയോധികയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു
text_fieldsകിളിമാനൂർ: ബസിൽ ബോധരഹിതയായ വീട്ടമ്മയെ യഥാസമയം ആ ശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ എ.ജെ രേവതി, ഡ്രൈവർ ബി. പ്രദീപൻ എന്നിവരാണ് ബോധരഹിതയായ പോത്തൻകോട് സ്വദേശിനി അംബിക യേശുദാസി (52) നെ പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. കിളിമാനൂർ ഡിപ്പോയിലെ ആർ.എ. സി 769 നമ്പർ ബസിനുള്ളിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസിലാണ് ഇതേ ആശുപത്രിയിൽ പോകാനായി അംബിക കയറിയത്. ബി.പി അടക്കമുള്ള ശാരീരിക ബുദ്ധി മുട്ടുകൾക്ക് ഇവിടെ ചികിത്സയിലാണിവർ. യാത്രക്കിടയിൽ പിരപ്പൻകോടിന് സമീപം ബസിനുള്ളിൽ അംബിക ബോധരഹിതയായി.
ഉടൻ കണ്ടക്ടർ രേവതി ബസ് ആശുപത്രിക്കുള്ളിലേക്ക് കയറ്റാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് ബസ് തിരിക്കുന്നസമയം ഗതാഗതക്കുരുക്കായതോടെ കണ്ടക്ടർ അതിവേഗം ആശുപത്രിയിലേക്ക് ഓടി സെക്യൂരിറ്റിയെ വിവരം ധരിപ്പിക്കുയും സ്ട്രെച്ചറുമായി എത്തി രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.