അന്തർസംസ്ഥാന മോഷ്ടാവ് പൊലീസ് വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു
text_fieldsകിളിമാനൂർ: അന്തർസംസ്ഥാന വാഹനമോഷണക്കേസുകളിലെ പ്രതി പൊലീസ് വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി കിളിമാനൂർ സി.ഐ പറഞ്ഞു. തിരുവനന്തപുരം റൂറൽ പരിധിയിലെ നിരവധി സ്റ്റേഷനുകളിലെ കേസിലെ പ്രതി തിരുവല്ലം ഉണ്ണിയാണ് വെള്ളിയാഴ്ച രാത്രി കിളിമാനൂർ പൊലീസിെൻറ വാഹനത്തിൽനിന്ന് ചാടിപ്പോയത്.
നിരവധി കേസുകളിൽ ഒളിവിലായിരുന്ന പ്രതി കിളിമാനൂർ ഭാഗത്തേക്ക് വരുന്നതായി കിളിമാനൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിൽ കുറവൻകുഴിക്ക് സമീപം ഇയാൾ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.