കിളിമാനൂരിൽ വോട്ട് കുറഞ്ഞു; സ്വീകരണ യോഗത്തിൽ വിമർശനം ചൊരിഞ്ഞ് അടൂർ പ്രകാശ്
text_fieldsകിളിമാനൂർ: നിയുക്ത എം.പി അഡ്വ. അടൂർ പ്രകാശിന് ആറ്റിങ്ങൽ നിയോ ജക മണ്ഡലത്തിലെ കിളിമാനൂർ പഞ്ചായത്തിൽ നൽകിയ സ്വീകരണയോഗം സുഖകരമായല്ല സമാപിച്ചത്. സ്വീകരണത്തിന് നന്ദി പറഞ്ഞ എം.പി, കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ ഗണ്യമായി വോട്ട് കുറഞ്ഞതിൽ പ്രസിഡന്റിനെയും പ്രവർത്തകരെയും പരോക്ഷമായി വിമർശിച്ചു. പഞ്ചായത്തിന്റെ വികസനത്തിന് തന്നാലാവുന്നത് ചെയ്തിട്ടും പാർട്ടി പ്രവർത്തകരടക്കം തിരിഞ്ഞുകുത്തിയെന്ന് അടൂർ പ്രകാശ് പറഞ്ഞു.
15 വാർഡുള്ള പഞ്ചായത്തിൽ 10 എണ്ണം നേടിയാണ് കോൺഗ്രസ് 2021ൽ അധികാരത്തിലെത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനായിരുന്നു പഞ്ചായത്ത് ഭരണം. അന്ന് 1200ലധികം വോട്ടിന്റെ ഭൂരിപക്ഷം അടൂർ പ്രകാശിന് ലഭിച്ചു. ഇക്കുറി കോൺഗ്രസിനെക്കാൾ 381 വോട്ട് കൂടുതൽ ബി.ജെ.പി നേടി. ഇതാണ് അടൂർ പ്രകാശിനെ ചൊടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അടൂർ പ്രകാശ് എം.പിയെ സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് അനൂപ് തോട്ടത്തിൽ, ഗംഗാധര തിലകൻ, പി. സൊണാൽജ്, ഡി.സി.സി അംഗം എൻ. രത്നാകരൻ പിള്ള, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വീകരണം നൽകി
കിളിമാനൂർ: അഡ്വ. അടൂർ പ്രകാശ് എം.പിക്ക് ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. കാരേറ്റ് ജങ്ഷനിൽ ആരംഭിച്ച സ്വീകരണ പരിപാടി കെ.പി.സി.സി അംഗം എൻ. സുദർശനൻ അധ്യക്ഷ ത വഹിച്ചു. വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. എ. ഇബ്രാഹിംകുട്ടി, ഡി.സി.സി ഭാരവാഹികളായ എ. ഷിഹാബുദ്ദീൻ, എൻ.ആർ. ജോഷി, പി. സൊണാൾജ്, എ. അഹമ്മദ് കബീർ, എം.കെ. ഗംഗാധര തിലകൻ, ആറ്റിങ്ങൽ അംബിരാജ്, എസ്. സുസ്മിത എന്നിവർ സംസാരിച്ചു.
പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമൺ മണ്ഡലത്തിലെ സ്വീകരണ പരിപാടി തൊളിക്കുഴി ജങ്ഷനിൽ നടന്നു. മണ്ഡലം പ്രസിഡന്റ് എ.ആർ. ഷമീം അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.