അപകടത്തിൽ തലയോട്ടി തകർന്നയാളുടെ ജീവൻ വീണ്ടെടുത്ത് കിംസ് ഹെൽത്ത്
text_fieldsതിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് തലയോട്ടി തകർന്നയാളുടെ ജീവൻ ന്യൂറോസർജറിയിലൂടെ രക്ഷിച്ച് കിംസ് ഹെൽത്ത്. അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ന്യൂറോസർജൻ ഡോ. എം.ഡി. ശ്രീജിത്ത്, ഭാഗികമായി ക്ഷതമേറ്റ തലച്ചോറിൽനിന്ന് തലയോട്ടി കഷണങ്ങൾ നീക്കം ചെയ്തത്. തലയിലെ മുറിവിെൻറ ഗുരുതര സ്വഭാവവും നെഞ്ചിലുള്ള മുറിവുകളും പ്രായവും വെല്ലുവിളിയായിരുന്നെങ്കിലും പത്തു ദിവസത്തിനുള്ളിൽ സുഖംപ്രാപിച്ച് രോഗി അശുപത്രി വിട്ടു.
ആഗസ്റ്റ് പതിനാലിന് നീണ്ടകര ഫിഷിങ് ഹാർബറിലെ ആഴക്കടലിൽ സഹപ്രവർത്തകർക്കൊപ്പം േട്രാളറിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെയാണ് തലയിലേക്ക് വലയുടെ കേബിൾ തുളച്ചുകയറിയത്. ഇതിെൻറ ആഘാതത്താൽ േട്രാളറിൽ നെഞ്ചിടിച്ച് കടലിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ തലയോട്ടിയുടെ ഭാഗത്ത് ടൈറ്റാനിയം ക്യാപ് ഇടുന്നതിനായി മാസങ്ങൾക്കുശേഷം അദ്ദേഹം വീണ്ടും ആശുപത്രിയിലെത്തും. രോഗിയെ ചികിത്സിച്ച സംഘത്തിൽ അനസ്തെറ്റിസ്റ്റ് ഡോ. ബദ്രിനാഥ് എൻ, ന്യൂറോസർജൻ ഡോ. ഖലീൽ ഐസക്, കാർഡിയാക് സർജൻ ഡോ. സുജിത്ത് വി, റെസ്പിറേറ്ററി മെഡിസിൻ വിഭാഗം ഡോ. സുധിൻ കോശി, ഇ.എൻ.ടി വിഭാഗം ഡോ. രജിത ബി, ജനറൽ സർജറി വിഭാഗത്തിലെ ഡോ. ഷാഫി അലി എന്നിവരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.