മെഡിക്കൽ കോളജ് പൂർണമായും കോവിഡ് കേന്ദ്രം
text_fieldsകൊച്ചി : കളമശ്ശേരി മെഡിക്കൽ കോളജ് പൂർണമായും കോവിഡ് ആശുപത്രി ആക്കിയതിനാൽ കോവിഡ് ഇതര വിഭാഗങ്ങളുടെയും ഒ.പിയുടെയും പ്രവർത്തനം നിർത്തിവെച്ചതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.സതീഷ് അറിയിച്ചു.
മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്കുള്ള അത്യാഹിത സൗകര്യങ്ങൾ മാത്രമേ പ്രവർത്തിക്കൂ. കോവിഡ് ഇതര അത്യാഹിത വിഭാഗം, ഒ.പി എന്നിവക്കായി എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ല ആശുപത്രി എന്നിവിടങ്ങളിലെ സേവനം ഉപയോഗപ്പെടുത്തണം എന്നും പ്രിൻസിപ്പൽ പറഞ്ഞു .
ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഗോ ബ്രഗഡെ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളജ് പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമായി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.