പുതുവത്സരത്തിന് കോവളത്ത് ഹെലികോപ്റ്ററിൽ പറക്കാം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പുതുവത്സരത്തിന് കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു.
ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിെൻറയും അറബിക്കലിെൻറയും അനന്തപുരിയുടെയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റർ ടൂറിസം സാധ്യത മുന്നിൽകണ്ടാണ് ഡി.ടി.പി.സി പദ്ധതി വിഭാവനം ചെയ്തത്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒന്നിച്ച് കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാൻ പദ്ധതിയിലൂടെ കഴിയും. വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് കുറഞ്ഞ ചെലവിൽ കോവളത്ത് അവതരിപ്പിക്കുന്നത്.
പ്രമുഖ ടൂർ ഓപറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കിയതെന്നും ഹെലികോപ്റ്റർ ടൂറിസത്തിന് സംസ്ഥാനത്ത് വലിയ സാധ്യതയാണുള്ളതെന്നും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9961041869, 9961116613.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.