അവധിക്കാല വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം
text_fieldsതിരുവനന്തപുരം/കൊല്ലം: മേയ് മാസ പാക്കേജ് പ്രഖ്യാപിച്ച് കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം. 25 യാത്രകളാണ് പുറപ്പെടുന്നത്. മേയ് ഒന്നിന് ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറ യാത്രയോടെ ആരംഭിക്കുന്ന പാക്കേജ് ജൂൺ രണ്ടിന്റെ പൊന്മുടി യാത്രയോടെ അവസാനിക്കും.
മൂന്നാർ, വയനാട്, ഗവി, രാമക്കൽ മേട്, വാഗമൺ, പാണിയേലിപോര് തുടങ്ങി നിരവധി യാത്രകളാണ് ഉൾപ്പെടുത്തിയത്. കൊച്ചിയിൽ നെഫർടിറ്റി എന്ന ക്രൂയിസ് ഷിപ്പിൽ അഞ്ചുമണിക്കൂർ അറബിക്കടൽ ചുറ്റിവരുന്ന കപ്പൽ യാത്ര, ഇടുക്കി ഡാമും കാൽവരി മൗണ്ടും സന്ദർശനവുമാണ് മേയിലെ രണ്ടു സ്പെഷൽ യാത്രകൾ.
പൊന്മുടി യാത്രക്ക് എല്ലാ എൻട്രി ഫീസും അടക്കം 770 രൂപയാണ് നിരക്ക്. അഞ്ചിന് രാമക്കൽ മേട്, റോസ്മല യാത്ര. ആറിന് കപ്പൽ യാത്ര രാവിലെ 10ന് പുറപ്പെട്ടു രാത്രി 12 ഓടെ തിരിച്ചെത്തും. ബുഫൈ ഡിന്നർ, ഡി.ജെ മ്യൂസിക്, വിവിധതരം ഗെയിംകൾ, എല്ലാം ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 4100 രൂപയാണ് നിരക്ക്.
മേയ് ഏഴ്,19, 31 തീയതികളിൽ ഗവി യാത്ര ഉണ്ടാവും. 2150 രൂപയാണ് നിരക്ക്. മേയ് 11ന് മൂന്നാർ, അയ്യപ്പ ക്ഷേത്രങ്ങൾ എന്നിങ്ങനെ രണ്ടു യാത്ര. മൂന്നാറിനു രണ്ടുദിവസത്തെ യാത്രയും ഒരു രാത്രി താമസത്തിനുമായി 1730 രൂപയാണ്.
12ന് തീയതി വാഗമൺ, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകളാണ്. വാഗമൺ പൈൻ ഫോറെസ്റ്റ്, മൊട്ടക്കുന്നുകൾ, അഡ്വഞ്ചർ പാർക്ക്, സൂയിസൈഡ് പോയന്റ് ചുറ്റി മടങ്ങിവരും വഴി പരുന്തുംപാറ കണ്ടു വരുന്ന വാഗമൺ യാത്രക്ക് ഉച്ചഭക്ഷണം അടക്കം 1020 രൂപ. മൂന്നുദിവസം നീളുന്ന വയനാട് യാത്ര മേയ് 16 വൈകീട്ട് ആരംഭിക്കും. രണ്ടുദിവസത്തെ താമസവും എല്ലാ പ്രവേശനഫീസും ഉൾപ്പെടെ 4100 രൂപയാണ് നിരക്ക്.
മധ്യതിരുവിതാംകൂറിലെ ശിവക്ഷേത്രങ്ങൾ എന്ന പുതിയ തീർഥാടനയാത്ര മേയ് 18ന് നടക്കും.
രാവിലെ അഞ്ചിന് തിരിച്ച് കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ മഹാദേവ ക്ഷേത്രങ്ങൾ ദർശിച്ച് രാത്രി 10 ഓടെ മടങ്ങിയെത്തും. പാണിയേലിപ്പോര്, വാഗമൺ, പൊന്മുടി, മലമേൽപ്പാറ, ഇലവീഴാപൂഞ്ചിറ, റോസ്മല എന്നീ യാത്രകളും വിവിധ ദിവസങ്ങളിലായി നടക്കും. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9747969768, 8921950903, 9495440444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.