കുടുംബശ്രീയുടെ 'ലഞ്ച് ബെല്ലി'ല്‍ ഇനി ബിരിയാണിയും
text_fieldsതിരുവനന്തപുരം: കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ പദ്ധതിവഴി ഉച്ചയൂണിനു പുറമേ ഇനി സ്വാദിഷ്ഠമായ ചിക്കന്‍ ബിരിയാണിയും. ജി.എസ്.ടി ഉള്‍പ്പടെ 189 രൂപയാണ് വില. 15 മുതല്‍ ഇവയുടെ വിതരണം ആരംഭിക്കും. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാര്‍ട്ട്' വഴി രാവിലെ ഏഴു മണി വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.
രാവിലെ പത്തുമണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്സല്‍ ഉച്ചക്ക് 12ന് മുമ്പായി ലഭിക്കും. ഉപഭോക്താവിന്റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങളനുസരിച്ച് ഒരു മാസത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഈ മാസം അവസാന വാരത്തോടെ കട്ട്ഫ്രൂട്ട്സ്, കിഴി പൊറോട്ട എന്നിവയുടെ വിപണനവും ആരംഭിക്കും. പ്രകൃതി സൗഹൃദ മാതൃകയില്‍ തയ്യാറാക്കിയ പാത്രങ്ങളിലാകും ബിരിയാണി, കിഴിപൊറോട്ട എന്നിവ വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.