കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് ലുലു ഗ്രൂപ്പിെൻറ 50 ലക്ഷം രൂപയുടെ സഹായം
text_fieldsതിരുവനന്തപുരം: കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് പ്രമുഖ വ്യവസായി എം.എ. യൂസഫലി 50 ലക്ഷം രൂപയുടെ സഹായധനം നൽകി. കഴക്കൂട്ടം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അഭ്യർഥനപ്രകാരമാണ് കുളത്തൂർ ഉൾെപ്പടെ കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് 50 ലക്ഷം രൂപയുടെ വീതം സഹായം നൽകുന്നത്. കുളത്തൂർ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓൺലൈനായി അദ്ദേഹം പങ്കെടുത്തു.
അഞ്ച് കോടിയുടെ അടിസ്ഥാനസൗകര്യ വികസനം നടന്നുവരുന്ന സ്കൂളിൽ അത്യാധുനിക രീതിയിലുള്ള ലാബ് സൗകര്യങ്ങൾ ഈ തുക ഉപയോഗിച്ച് ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എം.എൽ.എ ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഓപൺ സ്റ്റേജ് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്.
യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ തുക സ്കൂൾ അധികൃതർക്ക് കൈമാറി. മേയർ കെ. ശ്രീകുമാർ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, സുനിച്ചന്ദ്രൻ, എസ്. ശിവദത്ത്, പ്രിൻസിപ്പൽ ദീപ. എ.പി, വൈസ് പ്രിൻസിപ്പൽ കലാദേവി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.