മൃഗശാലയിൽ കരപ്പക്ഷികളുടെ വാസസ്ഥലം ഉദ്ഘാടനം നാളെ
text_fieldsതിരുവനന്തപുരം: സർക്കാരിന്റെ നാലാം നൂറുദിന പരിപാടികളുടെ ഭാഗമായി മൃഗശാലയിൽ നിർമാണം പൂർത്തീകരിച്ച കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം ബുധനാഴ്ച മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും. മക്കാവു പോലെയുള്ള വിവിധയിനം പക്ഷികളെ പാർപ്പിക്കുന്നതിനുള്ള വാസസ്ഥമാണ് പുതുതായി സജ്ജമാക്കിയത്.
മൃഗങ്ങൾക്കുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ മൃഗശാലയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് അനുബന്ധമായാണ് മൃഗങ്ങളെ താൽക്കാലികമായി പാർപ്പിച്ചു നിരീക്ഷിക്കുന്നതിനായി ക്വാറന്റൈൻ സെന്റർ നിർമിച്ചത്.
രാവിലെ 11 ന് മ്യൂസിയം മൃഗശാല ബാൻഡ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകും. മൃഗശാല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ ഇൻ ചാർജ് പി.എസ്. മഞ്ജുളാദേവി, വാർഡ് കൗൺസിലർ ഡോ. കെ. എസ് റീന, സൂപ്രണ്ട് വി. രാജേഷ്, വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.