ഇടതു സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായി -വിമന്‍ ഇന്ത്യ മൂവ്മെന്റ്
text_fieldsതിരുവനന്തപുരം: വിലക്കയറ്റവും നികുതി ഭാരവും മൂലം സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാണെന്നും ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്നും വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍.
ഇടതു സര്‍ക്കാറിന്റെ നയനിലപാടുകളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഖജനാവ് കാലിയാക്കിയും കിട്ടുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയും ധൂര്‍ത്തും ആര്‍ഭാടവും നടത്തി ആഘോഷ തിമിര്‍പ്പിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.
വാങ്ങിക്കൂട്ടുന്ന കടമെല്ലാം കൊടുത്തുവീട്ടേണ്ട ബാധ്യത നികുതി വര്‍ധനയായും നിരക്ക് വര്‍ധനയായും വിലക്കയറ്റമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. റോഡുകളിലെ കുഴികളില്‍ വീണ് യാത്രക്കാരുടെ നടുവൊടിയുമ്പോള്‍ നവകേരള സദസ്സ് വേദിയിലേക്ക് എത്താന്‍ മാത്രം ടാറിങ് നടത്തുന്നത് അപഹാസ്യമാണെന്ന് അവർ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഐ. ഇര്‍ഷാന അധ്യക്ഷതവഹിച്ചു.
ടി. നാസര്‍, എല്‍. നസീമ, ബാബിയ ടീച്ചര്‍, സുമയ്യ റഹീം, സബീന ലുഖ്മാന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.