നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം
text_fieldsലഹരിയെ എതിർത്തപ്പോൾ താൻ ഖദറിട്ട പഴഞ്ചനായി -ടി. പത്മനാഭൻ
തിരുവനന്തപുരം: ലഹരിയെ എതിർത്തതിന്റെ പേരിൽ തനിക്ക് പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടിവന്നിട്ടുണ്ടെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഥമ നിയമസഭ ലൈബ്രറി അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കാലഘട്ടത്തിൽ എഴുതിയ സാഹിത്യകാരന്മാരിൽ മിക്കവരും ലഹരിയെ പ്രകീർത്തിക്കുകയും മഹത്വവത്കരിക്കുകയും ചെയ്തവരാണ്. താൻ അത് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, എതിർത്ത് സംസാരിക്കുകയാണുണ്ടായത്. അപ്പോഴെല്ലാം ഈ ഖദറിട്ടവർ പഴഞ്ചനാണെന്ന പഴികേൾക്കുകയും ചെയ്തിട്ടുണ്ട്.
നാടിനെ ഗ്രസിച്ച മഹാദുർഭൂതമായി ലഹരി മാറിയിരിക്കുന്നു. ഇന്നത്തെ സ്ഥിതി തുടർന്നാൽ വരുംതലമുറ പാടെ നശിച്ചുപോകുമെന്ന് പറയാറുണ്ട്. വരും തലമുറയൊന്നുമുണ്ടാകില്ലെന്ന ഭേദഗതിയാണ് താൻ നിർദേശിക്കുന്നത്. ഈ തലമുറയോടെ തന്നെ എല്ലാം അസ്തമിക്കും. ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം അകമഴിഞ്ഞ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
25,000 വിദ്യാർഥികൾ ഭാഗമാകും
തിരുവനന്തപുരം: ‘വായനയാണ് ലഹരി’എന്ന സന്ദേശമുയർത്തി നിയമസഭ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ സ്കൂൾ വിദ്യാർഥികൾക്ക് അവസരം. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി 25,000 വിദ്യാർഥികളും 259 സ്കൂളുകളുമാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ ഇതുവരെ രജിസ്റ്റർ ചെയ്തത്. ഉദ്ഘാടന ദിവസത്തിൽ 17 സ്കൂളുകളിൽനിന്നായി 1564 കുട്ടികൾ പുസ്തകോത്സവം സന്ദർശിച്ചു.
വിദ്യാർഥികൾക്കും സ്കൂളുകൾക്കും പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രത്യേക ഡിസ്കൗണ്ടുകളുമുണ്ട്. എം.എൽ.എമാരുടെ ആസ്തി വികസനഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപ വീതം അതത് നിയോജകമണ്ഡലങ്ങളിലെ സ്കൂളുകൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.