Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 9:58 AM IST Updated On
date_range 20 Jun 2022 9:58 AM ISTപൈലറ്റുമാർക്ക് ഇനി കാഴ്ച മറയില്ല; തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ ലൈറ്റിങ് സിസ്റ്റം സ്ഥാപിച്ചു
text_fieldsbookmark_border
Listen to this Article
ശംഖുംമുഖം: മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ് ഉറപ്പുവരുത്തുന്ന കാറ്റഗറി-1 അപ്രോച്ച് ലൈറ്റിങ് സിസ്റ്റം (എ.എൽ.എസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റൺവേ 32ൽ കമീഷൻ ചെയ്തു.
റൺവേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉൾക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിങ് സിസ്റ്റം. ലാൻഡിങ് സമയത്ത് പൈലറ്റുമാർക്ക് സൂക്ഷ്മതയുള്ള വഴികാട്ടിയായി ഇതു പ്രവർത്തിക്കും. കാഴ്ചപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ എ.എൽ.എസിന്റെ നേട്ടം.
മോശം കാലാവസ്ഥയുള്ളപ്പോൾ കാഴ്ചപരിധി കുറവായതിനാൽ വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്ന സാധ്യതയും ഇതോടെ കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story