വൈദ്യശാലയുടെ മറവിൽ വ്യാജചാരായ നിർമാണവും കഞ്ചാവ് വിൽപനയും: രണ്ടുപേർ അറസ്റ്റിൽ
text_fieldsവിതുര: വൈദ്യശാലയുടെ മറവിൽ വ്യാജചാരായ നിർമാണവും കഞ്ചാവ് വിൽപനയും തൊഴിലാക്കിയവർ അറസ്റ്റിൽ. ചാരായവും കഞ്ചാവും വെടിയുണ്ടയും വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. വിതുര ജങ്ഷനിൽ അഗസ്ത്യ എന്നപേരിൽ ആയുർവേദ വൈദ്യശാല നടത്തുന്ന പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69), സഹായി കല്ലുവെട്ടാൻകുഴി ഫിറോസ് മൻസിലിൽ വാടകക്ക് താമസിക്കുന്ന സഞ്ജു (45) എന്നിവരാണ് അറസ്റ്റിലായത്.
വിക്രമെൻറ വീട്ടിൽനിന്ന് അരക്കിലോ കഞ്ചാവ്, മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകൾ, മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ എന്നിവയുടെ ശരീരഭാഗങ്ങൾ എന്നിവ കണ്ടെടുത്തു. സഞ്ജുവിെൻറ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ലിറ്ററോളം ചാരായവും 100 ലിറ്ററോളം വാഷും മറ്റ് വാറ്റുപകരണങ്ങളും മുപ്പതോളം വെടിയുണ്ടകളും പിടിച്ചെടുത്തത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ ചാരായ നിർമാണത്തിലായിരുന്നു. ജില്ല രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പതിനഞ്ചോളം പൊലീസുകാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ റെയിഡിലാണ് ഇവർ പിടിയിലായത്. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളെയും മറ്റ് കുറ്റകൃത്യങ്ങളെയും കഞ്ചാവിെൻറ ഉറവിടത്തെയും പറ്റി അന്വേഷണം നടക്കുന്നു.
ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ്, വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, ഇർഷാദ്, സജു, സജികുമാർ, പ്രദീപ്, രജിത്, ശ്യാം, വിനു, അനിൽ, സുജിത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ വനം അധികൃതർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.