ചങ്ങാത്തക്കൂരയിലാണ്, ഇൗ സ്നേഹചിഹ്നങ്ങൾ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടും വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് പുറത്തെങ്കിൽ ഇവിടെ െകെപ്പത്തിയും അരിവാൾ ചുറ്റികയും താമരയുമെല്ലാം ഉറ്റചങ്ങാത്തത്തിലാണ്. അടുത്തടുത്തായി തോളോട് തോൾ ചേർന്നാണ് ഇരിപ്പ്. ചെെങ്കാടിയും ത്രിവർണപതാകയുമെല്ലാം ഒറ്റക്കെട്ട്. പറഞ്ഞുവരുന്നത് എസ്.എസ് കോവിൽ റോഡിലെ കൊടിക്കടയെക്കുറിച്ചാണ്. തെരഞ്ഞെടുപ്പായാൽ രാഷ്ട്രീയവ്യത്യാസമില്ലാതെ ഇവിടെ വലിയ തിരക്കാണ്.
ഇക്കുറി മാസ്കുകളാണ് ട്രെൻഡ്. ആവശ്യക്കാരേറെയും മാസ്കിനുതന്നെ. സ്ഥാനാർഥികളുടെ പടവും പാർട്ടി ചിഹ്നവും നിറവുമെല്ലാം അച്ചടിച്ച് നൽകാൻ ഇവിടെ സംവിധാനമുണ്ട്. തുണിയിൽ തയാറാക്കുന്ന ഇത്തരം മാസ്കുകൾക്ക് 20 മുതൽ 30 രൂപ വരെയാണ് വില.
സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളുടെ കൊടികളാണ് ഇവിടത്തെ പ്രധാനയിനം. സൂറത്ത്, ഇൗറോഡ് എന്നിവിടങ്ങളിലെ വമ്പൻ പ്രിൻറിങ് ഫാക്ടികളിൽ തയാറാക്കുന്ന കൊടികളാണിവ. വലിയ ഡിമാൻറാണ് സാധാരണ കൊടികൾക്ക്. പൊതുയോഗങ്ങൾക്കും പദയാത്രകൾക്കും മറ്റും നിയന്ത്രണങ്ങളുള്ളതിനാൽ കൊടിക്കച്ചവടം അത്ര സജീവമായിട്ടില്ല. പാർട്ടി ഒാഫിസുകളും പ്രചാരണ കമ്മിറ്റി ഒാഫിസുകളുമെല്ലാം അലങ്കരിക്കാനാണ് ഇപ്പോൾ പ്രധാനമായും കൊടിതോരണങ്ങൾ വാങ്ങുന്നത്. ഷാളുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. സ്ഥാനാർഥി സ്വീകരണ പരിപാടികളില്ലാത്തതിനാൽ ഷാളുകൾക്കും ചെലവ് കുറവാണ്. അതേസമയം തൊപ്പികൾക്ക് ആവശ്യക്കാരുണ്ട്. സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രങ്ങൾ കൊത്തിയ തൊപ്പികളാണ് ഇപ്പോൾ ട്രെൻഡ്. ചെെന്താപ്പിയും ത്രിവർണതൊപ്പിയും കാവിത്തൊപ്പിയുമെല്ലാം ഇവിടെയുണ്ട്.
െവെദ്യുതിയുടെ സഹായത്തോടെ മിന്നിക്കത്തുന്ന എൽ.ഇ.ഡി ചിഹ്നങ്ങളാണ് മറ്റൊന്ന്. തോരണങ്ങൾക്ക് സമാനം തൂക്കിയിടാവുന്നതും മിന്നിത്തിളങ്ങുന്ന അരിവാൾ ചുറ്റികക്കും കൈപ്പത്തിക്കും താമരക്കുമെല്ലാം ആവശ്യക്കാറുണ്ട്.
സ്ഥാനാർഥിയുടെയും നേതാക്കളുടെയും ചിത്രം േചർത്ത് തയാറാക്കിയവയും ചിഹ്നങ്ങളുടെ രൂപത്തിൽ കൊത്തിയെടുത്തതുമടക്കം പലതരം കീ ചെയിനുകളിലും വ്യത്യസ്തതകളേറെ. നേതാക്കളെ അണിയിക്കാനുള്ള തലപ്പാവും റെഡിയാണ്. പാർട്ടികളുടെ കൊടികളുടെ നിറത്തിനൊത്താണ് തലപ്പാവുകൾ. ടോക്കൺ മാതൃകയിൽ ചിഹ്നങ്ങൾ പ്രിൻറ് ചെയ്തവയും കാർഡ് ബോർഡിൽ വെട്ടിയെടുത്തവയുമാണ് ബാഡ്ജുകൾ. ചിഹ്നത്തിെൻറ മാതൃകയിൽ തയാറാക്കിയവയും പ്ലക്കാർഡുപോലെ പിടിക്കാവുന്നതുമായ ബോർഡുകൾ ശിവകാശിയിൽ തയാറാക്കിയവയാണ്. നേതാക്കളുടെ ചിത്രം പതിപ്പിച്ചുള്ള, വെയിലേൽക്കാതിരിക്കാനുള്ള ഷെയിഡുകളുണ്ടെങ്കിലും പൊതുപരിപാടികളില്ലാത്തതിനാൽ ആവശ്യക്കാർ കുറവുതന്നെ. നേതാക്കളുടെ ചിത്രങ്ങളുള്ള ബനിയനുകളും സൂററ്റിൽനിന്ന് ഇവിടെ എത്തിയിട്ടുണ്ട്. വാഹനങ്ങളുടെ മുന്നിലുറപ്പിക്കാവുന്ന കൊടികളും പാർട്ടി മാലകളുമെല്ലാം വിൽപനക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.