ന്യൂനമർദം: കന്യാകുമാരിയിൽ ക്രമീകരണങ്ങളായി
text_fieldsനാഗർകോവിൽ: ന്യൂനമർദത്തെതുടർന്ന് കന്യാകുമാരി ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നേരിടുന്നതിന് ജില്ലാ ഭരണകൂടം എല്ലാ ഒരുക്കവും പൂർത്തിയാക്കിയതായി കലക്ടർ എം. അരവിന്ദ് അറിയിച്ചു. ഇതിനായി ഡിസാസ്റ്റർ മാനേജ്മെൻറ്് അധികൃതർ ജില്ലയിലെത്തി. ശക്തമായ കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്നു.
ഇതുവരെ ആയിരത്തോളം യന്ത്രവൽകൃത ബോട്ടുകൾ കരയിൽ തിരിച്ചെത്തിയിട്ടുണ്ട്.
150 ബോട്ടുകൾ തിരികെവരാനുണ്ട്. ജില്ലയിൽ വിവിധ വകുപ്പുകളിലെ ഓഫിസർമാരെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തി. അത്യാവശ്യഘട്ടങ്ങളിൽ 1077, 04652 231077 എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. ജനങ്ങളോട് അത്യവശ്യ ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, മരുന്ന് എന്നിവ കരുതിവെക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചു. ദുരന്തബാധിതരാകുന്നവരെ താമസിപ്പിക്കുന്നതിന് 75 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ
തിരുവനന്തപുരം: ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകും. കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ, കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര വില്ലേജുകളിലാണ് പ്രത്യേക ശ്രദ്ധ നൽകാൻ കലക്ടർ നിർദേശിച്ചത്. ഇവിടങ്ങളിൽ റവന്യൂ വകുപ്പിെൻറ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. താലൂക്കടിസ്ഥാനത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.