ന്യൂനമർദ്ദം: കടലിൽ പോകാൻ വിലക്ക്; മലയോരത്തേക്ക് യാത്ര വേണ്ട
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിെൻറ സ്വാധീനംമൂലം ജില്ലയിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ ശക്തമായ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 30 മുതൽ കടലിൽ പോകുന്നതിന് പൂർണവിലക്ക് ഏർപ്പെടുത്തി കലക്ടർ ഡോ. നവ്ജ്യോത് ഖോസ ഉത്തരവായി.
നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ 30ന് അർധരാത്രിയോടെ സുരക്ഷിത തീരത്തെത്തണം. ഇതുസംബന്ധിച്ച് തീര മേഖലകളിലും മത്സ്യബന്ധന തുറമുഖങ്ങളിലും അനൗൺസ്മെൻറ് നടത്തും.
മത്സ്യബന്ധനത്തിൽ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നവർ നവംബർ 30 അർധരാത്രിയോടെ മടങ്ങിയെത്താൻ കോസ്റ്റ് ഗാർഡ് അടിയന്തര സന്ദേശം നൽകണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കോതിയൊതുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കലക്ടർ നിർദേശം നൽകി. പോസ്റ്റുകൾ, ബോർഡുകൾ എന്നിവയുടെ സുരക്ഷിതത്വവും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും മറ്റ് ഖനന ജോലികളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. പൊന്മുടിയടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടർ അറിയിച്ചു.
ന്യൂനമർദത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ താലൂക്ക് ഓഫിസുകളിൽ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.