അറ്റകുറ്റപ്പണി തുടരുന്നു; ഇന്നും ജലവിതരണം മുടങ്ങും
text_fieldsതിരുവനന്തപുരം: അരുവിക്കരനിന്ന് മൺവിള ടാങ്കിലേക്കുള്ള പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനുസമീപം ചോർച്ച രൂപപ്പെട്ടതിനെത്തുടർന്നുള്ള അറ്റകുറ്റപ്പണി തുടരുന്നു. ഇതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെയോടെ ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജലഅതോറിറ്റി അധികൃതർ പറഞ്ഞു.
മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർകോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം പ്രദേശങ്ങളിലാണ് ശനിയാഴ്ച മുതൽ ജലവിതരണം തടസ്സപ്പെട്ടത്.
ഉയർന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രിയോടെയേ ജലവിതരണം സാധാരണ നിലയിലാകാൻ സാധ്യതയുള്ളൂ. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.അതേസമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.
സ്മാർട്ട് സിറ്റി റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ വ്യാപകമായി ലൈനുകളിലെ ചോർച്ചയും കുടിെവള്ളം മുടങ്ങലും ഉണ്ടായി. ചോർച്ച പരിഹരിക്കാൻ ജല അതോറിറ്റി അടിയന്തരനടപടി സ്വീകരിക്കാറുണ്ടെങ്കിലും ജലവിതരണം പൂർവസ്ഥിതിയിലാകാൻ കാലവിളംബമുണ്ടാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.