മലയാള അക്ഷരങ്ങൾപോലും മലയാളികൾ മറന്നുതുടങ്ങി -അടൂർ
text_fieldsതിരുവനന്തപുരം: മാറുന്ന സമൂഹത്തിൽ മലയാള അക്ഷരങ്ങൾപോലും മലയാളികൾ മറന്നുപോകുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ. പാഠപുസ്തകങ്ങളിൽനിന്ന് അന്യം നിന്നുപോകുകയാണ് അക്ഷരങ്ങൾ. മലയാള പാഠപുസ്തകത്തിൽ അക്ഷരങ്ങൾ ഉൾപ്പെടുത്താൻ മന്ത്രി വി.ശിവൻകുട്ടി തീരുമാനിച്ചത് നന്നായെന്നും അദ്ദേഹം പറഞ്ഞു.
മരുതംകുഴി സ്വാതി സാംസ്കാരിക സമിതി ആസ്ഥാനത്തു സ്വാതിതിരുനാൾ പ്രതിമയുടെ അനാച്ഛാദനം നടത്തി സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ മുഖ്യാതിഥിയായി. കൗൺസിലർ ഒ. പദ്മലേഖ, ഡോ. കായംകുളം യൂനുസ്, ഷാനവാസ് പോങ്ങനാട്, സ്വാതി പ്രസിഡന്റ് ജി. ഹേമകുമാർ, സെക്രട്ടറി എം. പ്രേം കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.