തെരുവുനായ്ക്കളെ കളയാനെത്തിയ മലയാളികൾ തമിഴ്നാട് അതിർത്തിയിൽ പിടിയിൽ
text_fieldsകന്യാകുമാരി അതിർത്തി പ്രദേശങ്ങളിൽ ഉപേക്ഷിക്കാൻ കൊണ്ടുവന്ന തെരുവ്നായ്ക്കളെ തിരികെ വാനിൽ കയറ്റിയപ്പോൾ
കുലശേഖരം: കേരളത്തിൽനിന്ന് സ്വകാര്യ സ്ഥാപനത്തിന്റെ വാനിൽ കന്യാകുമാരി ജില്ലയുടെ അതിർത്തി മേഖലയിൽ വിവിധ സ്ഥലങ്ങളിൽ നായ്ക്കളെ ഇറക്കിവിട്ട നാലംഗ സംഘത്തെ നാട്ടുകാരും പൊലീസും ടൗൺ പഞ്ചായത്ത് അധികൃതരും ചേർന്ന് പിടികൂടി.ബുധനാഴ്ച ഉച്ചയോടെ കളിയൽ കട്ടച്ചൽ ഭാഗത്താണ് വാഹനം നിർത്തി നായ്ക്കളെ ഇറക്കിവിട്ടത്. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ തിരികെ പോയ വാനിനെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു.
ഇവർ 20ഓളം നായ്ക്കളെ തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ അതിർത്തികടന്ന് പല സ്ഥങ്ങളിൽ തുറന്നുവിട്ടു. വന്നിയൂർ സ്വദേശിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. തേങ്ങാപട്ടണം സ്വദേശി ബൈക്കിലും എത്തി. കടയൽ പൊലീസും ടൗൺ പഞ്ചായത്ത് പ്രസിഡന്റ് ജൂലിയറ്റ്, എക്സിക്യുട്ടീവ് ഓഫിസർ കന്തസ്വാമി തുടങ്ങിയവരും സ്ഥലത്തെത്തി നാലുപേരെയും സ്റേറഷനിലെത്തിച്ച് ചോദ്യംചെയ്തു. 30,000 രൂപ പിഴ ചുമത്തിയശേഷം വാഹനത്തിൽ ശേഷിച്ച എട്ട് നായ്ക്കളെയും പ്രതികളെയും വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.