പാണ്ടിക്കാറ്റും കാട്ടുപാതകളും താണ്ടി ജനാധിപത്യത്തിനൊരു വോട്ട്
text_fieldsതിരുവനന്തപുരം: 'ഇറങ്ങാനൊരുങ്ങുേമ്പാഴുണ്ട് കൂറ്റൻ മരം വീണ് വഴിമുടങ്ങി...പിന്നെ ആൾക്കാര് കോടാലിയുമായൊക്കെ വന്ന് മരം മുറിച്ച് മാറ്റിയപ്പോഴാണ് ഇറങ്ങാനായത്...എത്ര താമസിച്ചാലും വരും...അത് പണ്ടേയുള്ളതാണ്...'' വെളുക്കെച്ചിരിച്ച് ഭാർഗവി പറഞ്ഞുനിർത്തി. പേടിവിതറുന്ന 'പാണ്ടിക്കാറ്റി'നെയും ദുർഗമമായ മലമ്പാതകളെയും അതിജീവിച്ച് കാടിനുള്ളിലെ പൊടിയം സാംസ്കാരിക നിലയത്തിൽ വോട്ട് ചെയ്യാനെത്തിയതാണ് മല്ലൻ കാണിയും കുടുംബവും.
പൊടിയത്തുനിന്ന് 10 കിലോമീറ്റർ അകലെ ഇറമ്പിയാട് സെറ്റിൻമെൻറ് കോളനിയിലാണ് മല്ലൻകാണിയും ഭാര്യ നീലമ്മയും മകൾ ഭാർഗവിയും കഴിയുന്നത്. എവിടെയാണ് താമസിക്കുന്നതെന്ന് േചാദിച്ചാൽ കിഴക്ക് ഭാഗത്തേക്ക് ചൂണ്ടി, 'അങ്ങ് ആകാണുന്ന രണ്ട് മലകൾക്കപ്പുറത്താണ്...'' എന്നതാണ് ഇവരുടെ ദൂരക്കണക്ക്. കാട്ടിനുള്ളിലെ ഉൗടുവഴികളിലൂടെ കാൽനടയായി വരാം.
പക്ഷേ, 90 കഴിഞ്ഞ മല്ലൻകാണിക്ക് അവശതകൾമൂലം നടക്കാനാകാത്തിനാൽ കല്ലുകൾ തെറിച്ചും ഉന്തിയും നിൽക്കുന്ന കുത്തനെയുള്ള കയറ്റിറങ്ങളും കൂറ്റൻ വളവുകളുമുള്ള മൺപാതകളിലൂടെ പത്ത് കിേലാമീറ്റർ ജീപ്പിലെത്തണം. വഴിയിൽ വെള്ളം നിറഞ്ഞൊഴുകുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ ഇറങ്ങിക്കേറിയൊക്കെയാണ് യാത്ര.
ഇങ്ങോേട്ടക്ക് ജീപ്പിലാണെത്തിയത്. വോട്ട് കഴിഞ്ഞ് ഉച്ചക്ക് പന്ത്രണ്ടരയോടെ മടക്കവണ്ടിക്കായി ബൂത്തിന് മുന്നിൽ കാത്തിരിക്കുകയാണവർ. നാട്ടിലെ യാത്രപോലെ വേഗത്തിലൊന്നും പത്ത് കിലോമീറ്റർ താണ്ടാനാവില്ല. ഉച്ചക്കിറങ്ങിയാൽ വീടണയാൻ വൈകുന്നേരമാകും. ഒരു പെട്ടിക്കട പോലുമില്ലാത്ത വഴികളിലൂടെയാണ് യാത്ര. വൃശ്ചികമാസത്തിൽ തമിഴ്നാട് അതിർത്തിയിൽനിന്ന് ഭീതിവിതച്ചെത്തുന്ന കാറ്റിനാണ് കാണിക്കാർ പാണ്ടിക്കാെറ്റന്ന് പറയുന്നത്.
ആഗസ്ത്യാർകൂടം വനമേഖലയിൽ ആദ്യമായി മർഫി റേഡിയോ കൊണ്ട് വന്നതിനാൽ 'റേഡിയോ മല്ലൻകാണി' എന്ന പേരിലാണ് സെറ്റിൻമെറ്റിൽ ഇദ്ദേഹം അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്നാണ് റേഡിയോ വാങ്ങിയത്. നാട്ടിലെ തെരഞ്ഞെടുപ്പ് വാർത്തകളെല്ലാം ഇൗ മർഫി റേഡിയോയിലൂടെയാണ് കാടറിഞ്ഞിരുന്നത്. റേഡിയോ കേൾക്കാതെ ഉറക്കം വരില്ലെന്ന് മല്ലൻകാണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.