Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകള്ളനോട്ടുകളുമായി...

കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍

text_fields
bookmark_border
police
cancel

പാങ്ങോട്: കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍. കല്ലറ കതിരുവിള സ്വദേശി ഹുസൈന്‍ (30) ആണ് പിടിയിലായത്. ഇയാളില്‍നിന്ന്​ 27 ഇരുന്നൂറി​െൻറയും 16 നൂറി​െൻറയും രണ്ട് അഞ്ഞൂറി​െൻറയും നോട്ടുകള്‍ പിടിച്ചെടുത്തു.

നോട്ടുകള്‍ നൽകി ഇയാള്‍ കല്ലറയി​െല ചില കടകളില്‍നിന്ന്​ സാധനങ്ങള്‍ വാങ്ങിയിരുന്നു. നോട്ടില്‍ ചില കടക്കാര്‍ക്ക് സംശയം തോന്നുകയും ഹുസൈനെ തടഞ്ഞു​െവച്ചശേഷം പൊലീസില്‍ വിവരമറിയിക്കുകയും പാങ്ങോട് പൊലീസ് എത്തി കസ്​റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നോട്ടുകള്‍ മറ്റൊരു കേസില്‍ എക്‌സൈസ് കസ്​റ്റഡിയിലായ ബന്ധു എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ക്ക് കൈമാറിയതെന്ന് സമ്മതിച്ചതായും അറിയുന്നു. ഇതിനിടെ ഹുസൈ​െൻറ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ 1.5 ലിറ്റര്‍ ചാരായം കൈവശംവെച്ചെന്ന് കാണിച്ച് മറ്റൊരു കേസും രജിസ്​റ്റര്‍ ചെയ്തിട്ടു​െണ്ടന്ന്​ അറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake currencyman caughtcounterfeit currency
News Summary - man caught with fake currency
Next Story