താക്കോല്‍ കൈമാറ്റം ഇന്ന്; മനുവിന് ഇനി അടച്ചുറപ്പുള്ള വീട്
text_fieldsതിരുവനന്തപുരം: ദുരിതങ്ങള്‍ മാത്രം നേരിടേണ്ടിവന്ന മാനസിക വെല്ലുവിളി നേരിടുന്ന മനുവിന് ഇന്നുമുതൽ പുതുജീവിതം തുടങ്ങുകയാണ്. മാജിക് പ്ലാനറ്റിലെ ഡിഫറൻറ് ആര്‍ട് സെൻററിലെ ചെണ്ട വാദകനായ മനുവിെൻറ കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാന്‍ വീടൊരുങ്ങിക്കഴിഞ്ഞു.
മനുവിെൻറ ജീവിതകഥ ഫേസ്ബുക്കിലൂടെ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ചിരുന്നു. ഇതുകണ്ട ദുൈബയിലെ ബോര്‍ഗ് റോള്‍സ് വാര്‍നർ സി.ഇ.ഒ കരുനാഗപ്പള്ളി സ്വദേശി നസീര്‍ വെളിയിലാണ് മനുവിന് വീടുെവച്ച് നല്‍കുന്നതിന് രംഗത്തെത്തിയത്.
വീടിെൻറ താക്കോല്‍ ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറും. ഇതിനോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളില്‍ ഭവനരഹിതര്‍ക്ക് വീടുനല്‍കുന്ന മാജിക് അക്കാദമിയുടെ പുതിയ പദ്ധതി ഹോപ്-ഹെവന്‍ ഓഫ് പീസ്ഫുള് എന്‍വയര്‍മെൻറ് പദ്ധതിക്കും തുടക്കം കുറിക്കും.
നസീര്‍, മാജിക് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന് മിതൃമ്മല, ഡി.എ.സി കോഓഡിനേറ്റര്‍ ദിവ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വഞ്ചിയൂരിലെ സരള-മധു ദമ്പതികളുടെ രണ്ടുമക്കളില്‍ ഒരാളാണ് മനു. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന മനുവിനെ ചികിത്സിക്കാന്‍ ഏറെ പണം ചെലവഴിക്കേണ്ടിവന്നിരുന്നു. രക്താര്‍ബുദം ബാധിച്ച് 24 വര്‍ഷംമുമ്പ് മധു മരിച്ചതോടെ കുടുംബം ദുരിതത്തിലായി.
ദൈനംദിന കാര്യങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടായപ്പോള്‍ നാട്ടുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയുമൊക്കെ ശ്രമഫലമായി സരളക്ക് ആരോഗ്യവകുപ്പില്‍ പാര്ട്ടൈമായി കരാർ ജോലി ലഭിച്ചു. ഇതില്‍ നിന്നുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുവന്നിരുന്നത്.
ഒറ്റമുറി ഓലപ്പുരയിലെ ജീവിതം ദുസ്സഹമായതോടെ പലരുടെയും സഹായത്തോടെ വീട് വെക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പക്ഷെ, അത് പാതിവഴിയില്‍ നിലച്ചു.
ഇതിനിടെയാണ് മാജിക് പ്ലാനറ്റില്‍ ഡിഫറൻറ് ആര്‍ട് സെൻററിലേക്ക് കലാവൈഭവമുള്ള ഭിന്നശേഷിക്കുട്ടികളെ െതരഞ്ഞെടുക്കുന്നുവെന്ന വാര്‍ത്ത അറിയുന്നത്. ചെണ്ടവാദനത്തിലുള്ള മനുവിെൻറ താൽപര്യം മനസ്സിലാക്കി സരള മനുവിനെ മാജിക് പ്ലാനറ്റിലെ ഡിഫറൻറ് ആര്‍ട് സെൻററില്‍ ചേര്‍ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.