സ്വപ്നങ്ങള്‍ തകര്‍ന്ന് ചീര കര്‍ഷകര്‍; നെടിഞ്ഞില്‍ എന്ന കാര്‍ഷികഗ്രാമത്തിൽ ദുരിതം തുടരുന്നു
text_fieldsഅമ്പലത്തറ: കനത്ത മഴയില്‍ നെടിഞ്ഞല്‍ കാര്‍ഷികഗ്രാമത്തിലെ ചീരകൃഷി പൂര്‍ണമായും നശിച്ചു. കല്ലിയൂര്‍ കാക്കമൂലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലാണ് നെടിഞ്ഞില്‍ എന്ന കാര്‍ഷികഗ്രാമം.50 ഏക്കറിലാണ് കൃഷി നടത്തിയിരുന്നത്.
ഗ്രാമത്തിലെ പ്രധാന കുടിൽവ്യവസായമായിരുന്നു. പാടങ്ങളില്‍ നിന്നും മൊത്തമായി ചീരയെടുക്കാന്‍ എത്തുന്നവര്‍ വില്‍പനക്കുള്ള ചെറിയ കെട്ടുകളാക്കി മാറ്റാന്‍ ഇവിടത്തെ വീടുകളിലെ സ്ത്രീകളെയാണ് ഏല്‍പ്പിക്കുന്നത്. ഇവര്‍ ഇത് ചെറിയ കെട്ടുകളാക്കി നല്‍കും.
നിരവധി സ്ത്രീകളും ചീരകൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുകയാണ്. ചീരകൃഷിയുടെ പെരുമയറിഞ്ഞ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് നെടിഞ്ഞിലില്‍ വിത്ത് വാങ്ങാെനത്തുന്നവരുമുണ്ട്.
ചീര കൃഷി ചെയ്യുന്നവര്‍ക്ക് മറ്റ് കൃഷി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന സഹായങ്ങളോ പ്രോത്സാഹനമോ ലഭിക്കാറില്ലെന്ന് ചീരകര്‍ഷകര്‍ പറയുന്നു. നൂറോളം കര്‍ഷകര്‍ സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലുമായാണ് ഇവിടെ കൃഷി ചെയ്യുന്നത്. ചുവപ്പുചീരക്ക്പുറെമ കാല്‍സ്യം കൂടിയ പച്ചനിറമുള്ള ചീരയും ഇവിടത്തെ പ്രധാന കൃഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.