ആശുപത്രി കാൻറീനിൽ വൻ തീപിടിത്തം; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: കിഴക്കേകോട്ട എസ്.പി ഫോര്‍ട്ട് ആശുപത്രി കാൻറീനിൽ വൻ തീപിടിത്തം. ആശുപത്രി ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും ഫയർഫോഴ്സും സമയോചിതമായി ഇടെപട്ട് ഉടന്‍തന്നെ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തീ കെടുത്തുന്നതിനിടെ മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കേറ്റു.
ഫയർമാന്മാരായ അനീഷ്, വിഷ്ണു വി. നായർ, അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ പ്രദീപ് എന്നിവർക്കാണ് പരിക്ക്. രാവിലെ ഒമ്പേതാടെയാണ് സംഭവം. ആശുപത്രിയോട് ചേർന്ന് പിറകിലുള്ള കാൻറീനില്നിന്നാണ് തീപടര്‍ന്നത്.
പാചകം ചെയ്യുന്നതിനിടെ പാത്രത്തിലെ എണ്ണയിലേക്ക് തീ പിടിച്ച് എക്സ്ഹോസ്റ്റ് ഫാനിലേക്ക് പടരുകയായിരുന്നു. ആശുപത്രിയിലെ അഗ്നിസുരക്ഷാ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫാക്കിയശേഷം തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീ ആളിക്കത്തി ആശുപത്രി കെട്ടിടത്തിലെ എ.സികളും കത്തിനശിച്ചു. പുക വാർഡിലേക്ക് പടർന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലായി. ഉടൻതന്നെ മുഴുവൻ രോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആശുപത്രിക്കുള്ളിലേക്കും തീ പടര്‍ന്നു. ഐ.സി.യുവിഭാഗത്തില് 22 രോഗികളാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്നതോടെ ഇവരില്‍ 11 പേരെ ആംബുലൻസ് എത്തിച്ച് എസ്.പി വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലേക്കും മറ്റുള്ളവരെ ശാസ്തമംഗലം ആശുപത്രിയിലേക്കും മാറ്റി.
ചെങ്കൽചൂള ഫയർസ്റ്റേഷനിൽനിന്ന് നാല് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും കെടുത്തിയത്. ഷീറ്റുമേഞ്ഞ കാൻറീൻ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. കാൻറീനോട് ചേർന്ന ജനറേറ്ററിലേക്കും ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്കും തീ പടരും മുേമ്പ കെടുത്തിയതിനാൽ വൻദുരന്തം ഒഴിവായി.
പാചകപ്പുരയിലെ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ജീവനക്കാരുടെ മൊബൈൽ ഫോണുകൾ, ആശുപത്രി കെട്ടിടത്തിലെ രണ്ട് എ.സി എന്നിവ കത്തിനശിച്ചു. നാലു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിവരമറിഞ്ഞ് മന്ത്രി ആൻറണി രാജു, കലക്ടർ നവ്ജ്യോത് ഖോസ തുടങ്ങിയവർ ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.