'മീഡിയവൺ വിലക്ക് മൗലികാവകാശം ലംഘനം'
text_fieldsതിരുവനന്തപുരം: സമഗ്രാധിപത്യ ഭരണത്തെ ലക്ഷ്യമാക്കി കേന്ദ്ര സർക്കാറും ബി.ജെ.പിയും ജനാധിപത്യ അവകാശങ്ങൾ കുഴിച്ചുമൂടി കൊണ്ടിരിക്കുകയാണെന്ന് സോഷ്യലിസ്റ്റ് നേതാവും സോഷ്യലിസ്റ്റ് എസ്.സി/ എസ്.ടി സെന്റർ സംസ്ഥാന പ്രസിഡന്റുമായ ഐ.കെ. രവീന്ദ്രരാജ് പറഞ്ഞു.
സമഗ്രാധിപത്യ ഭരണപൂർത്തീകരണത്തിനായി രാജ്യത്തെ ജനങ്ങളെ മത-ജാതി-വർഗീയതയുടെ പേരിൽ ഭിന്നിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ-പൗരാവകാശനിഷേധത്തെ ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുകയും ഉന്മൂലം ചെയ്യുകയുമാണ് ഭരണകൂടം ദേശവ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് അധ്യക്ഷതവഹിച്ചു. ചെറുവയ്ക്കൽ അർജുനൻ, പാറമ്പുഴ ഗോപി, കല്ലറ ബാബു, ആൻഡ്രൂസ് ജോർജ്, ആലപ്പി സുഗുണൻ, എം.പി. ആണ്ടപ്പൻ, രമേശ് വയനാട്, മോഹൻ സി. അറവന്തറ, പി.കെ. സുശീലൻ, മാത്യു ഇടുക്കി, സി.എൻ. ബാലൻ, പി.പി. ജോൺ, ആർ. ദിലീപ്കുമാർ, ജോൺസൺ നെല്ലിക്കുന്ന്, സാറാമ്മ ഫിലിപ്പ്, എസ്.എസ്. അജയകുമാർ, കെ. സൂരജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.