നഗരത്തിലെ മോഷണ പരമ്പര; ജനം ഭീതിയില്‍, തുമ്പ് കിട്ടാതെ പൊലീസ്
text_fieldsമെഡിക്കല്‍ കോളജ്: നഗരപരിധിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്ന മോഷണ പരമ്പരയില്‍ ഭീതി ഒഴിയാതെ ജനം. മോഷണം തുടര്‍ക്കഥയാകുമ്പോഴും പൊലീസ് ഇരുട്ടില്‍ തപ്പുന്നതായി ആക്ഷേപം. മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ ബുധനാഴ്ച പകൽ നടന്ന കവര്‍ച്ചയിൽ രണ്ട് മൊബൈല്‍ ഫോൺ, രണ്ട് ലാപ്ടോപ്, ഒരു ഐപാഡ്, 6300 രൂപ എന്നിവയാണ് നഷ്ടമായത്.
ഇതേദിവസം തന്നെയാണ് േതക്കുംമൂട്ടില് വീടുകളുടെ വാതില്‍ തകര്‍ത്ത് മോഷണ ശ്രമം നടന്നത്. സംഭവം നടന്നത് ഒരേ ദിവസം ആളില്ലാതെ അടച്ചിട്ടിരുന്ന രണ്ട് വീടുകളില്‍. ആദ്യത്തെ സംഭവം തേക്കുംമൂട് ടി.ആര്.എ-88 ഗായത്രിയില്‍ ഐ.എം.ജി മുന്‍ഡയറക്ടര്‍ ഗിരിജാത്മജന്റെ വീട്ടിലും രണ്ടാമത്തേത് ഏതാണ്ട് അരക്കിലോമീറ്റര്‍ മാറി പട്ടം ആദര്‍ശ് നഗര്‍ ''ചൂണ്ടല്‍'' എ.എന്‍-85 എ യില്‍ ദീപ ജോബിന്റെ വീട്ടിലുമാണ് നടന്നത്. രണ്ട് വീടുകളുടെയും മുന്‍ വാതില്‍ തകര്‍ത്തായിരുന്നു അകത്തുകടന്നത്. എന്നാല്‍ സാധനങ്ങളൊന്നും നഷ്ടമായില്ല. ഇവര്‍ തിരഞ്ഞത് പണവും സ്വര്‍ണവും മാത്രമായിരുന്നു എന്നാണ് അനുമാനം. ഒരേ ദിവസം ആളില്ലാത്ത വീടുകള്‍ കണ്ടെത്തി വീടിന്റെ വാതില്‍ പൊളിച്ചുള്ള മോഷണ ശ്രമം നടന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇതിനിടെ മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലില്‍ കവര്‍ച്ച നടത്തിയ പ്രതിയെ വെള്ളിയാഴ്ച എറണാകുളം സൗത്ത് പൊലീസ് എറണാകുളം ഭാഗത്തുനിന്ന് പിടികൂടി.
ഈ സംഭവങ്ങള്‍ക്കുപിന്നാലെയാണ് കഴിഞ്ഞദിവസം വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള രണ്ട് ക്ഷേത്രങ്ങളിലെ കവര്‍ച്ച. വട്ടിയൂര്‍ക്കാവ് വെള്ളൈക്കടവ് തമ്പുരാന് ക്ഷേത്രത്തിലും വെള്ളൈക്കടവ് പഞ്ചമി ദേവീക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍നിന്ന് വിളക്കുകളും മറ്റ് അനുബന്ധ സാമഗ്രികളുമുള്‍പ്പെടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പഞ്ചമി ദേവീക്ഷേത്രത്തില്‍നിന്ന് ക്ഷേത്രനടയിലെ വലുപ്പമുള്ള വെങ്കലവിളക്കാണ് മോഷ്ടിച്ചത്. വെൈള്ളക്കടവ് തമ്പുരാന് ക്ഷേത്രത്തില്‍ ശിവരാത്രി ദിവസം കത്തിക്കാന്‍ ഉപയോഗിച്ച വിളക്കാണ് കാണാതായത്.
കഴിഞ്ഞദിവസം വഞ്ചിയൂര്‍ പാല്‍കുളങ്ങര എ.പി.ആര്.എ 64-ബിയില്‍ സൂക്ഷിച്ചിരുന്ന 12 കുപ്പി എം.എം.എഫ്.എല്‍ മദ്യവും കവര്‍ച്ച ചെയ്തിരുന്നു. ഇവിടെയും മുന്‍ വശത്തെ വാതില്‍ പൊളിച്ചായിരുന്നു മോഷണം. എന്നാല്‍ ഈ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ വഞ്ചിയൂര്‍ പൊലീസ് മോഷ്ടാവിനെ തൊണ്ടിമുതലുമായി ഉപ്പിടാംമൂട്-ജി.പി.ഒ ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
ലോക്സഭ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലത്തേക്കും കൊല്ലത്തുള്ളവരെ തിരിച്ചും മാറ്റി നിയമിച്ചിരുന്നു. ഇതിനാല്‍ പുതുതായി എത്തിയ പൊലീസ് ഉേദ്യാഗസ്ഥരുടെ സ്ഥലങ്ങളിലെ പരിചയക്കുറവും മോഷ്ടാക്കളുടെ ലിസ്റ്റ് മനസ്സിലാക്കുന്നതിലെ കാലതാമസവും മുതലാക്കുകയാണെന്നാണ് പൊതുജന ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.