Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightമെഡിക്കൽ കോളജിലെ...

മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവം; അന്വേഷണ റിപ്പോർട്ട് നൽകണം-മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
Thiruvananthapuram Medical College
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ വി​ല​പി​ടി​പ്പു​ള്ള ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​യ​തി​ന് പി​ന്നി​ലു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ​മി​തി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

30 ഡി​ഗ്രി ടെ​ലി​സ്കോ​പ്, ലൈ​റ്റ് സോ​ഴ്സ് കേ​ബി​ൾ എ​ന്നി​വ കേ​ടാ​കു​ന്ന​തി​ന് മു​മ്പ് ഒ​രു മാ​സം ശ​രാ​ശ​രി എ​ത്ര ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം ഒ​രു മാ​സം എ​ത്ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഒ​രു അ​ഡീ​ഷ​ണ​ൽ റി​പ്പോ​ർ​ട്ട് കൂ​ടി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ എ​ത്ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്താ​നു​ണ്ടെ​ന്നും ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി​മാ​ർ​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന വി​വ​ര​വും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റി​ൽ നി​ന്ന്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ സ്പെ​ഷ​ൽ ഓ​ഫി​സ​ർ, ന​ഴ്സി​ങ്​ വി​ഭാ​ഗം ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ, സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2022-23 ൽ ​എ​ച്ച്.​ഡി.​എ​സ് ഫ​ണ്ടു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ 30 ഡി​ഗ്രി ടെ​ലി​സ്കോ​പ്പ്, ലൈ​റ്റ് സോ​ഴ്സ് കേ​ബി​ൾ എ​ന്നി​വ കേ​ടാ​യ​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സ​ങ്കീ​ർ​ണ​വും വി​ല​യേ​റി​യ​തും അ​ത്യ​ധി​കം ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ശ്ര​ദ്ധ​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി.

യൂ​റോ​ള​ജി വി​ഭാ​ഗം യൂ​ണി​റ്റ് 3 ൽ ​ശ​സ്ത്ര​ക്രി​യാ ദി​വ​സം ലൈ​റ്റ് കേ​ബി​ൾ സോ​ഴ്സ് കേ​ടാ​യ​താ​യി ക​ണ്ടെ​ത്തി. ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട രീ​തി​യെ​ക്കു​റി​ച്ച് വ​കു​പ്പ് മേ​ധാ​വി ഫാ​ക്ക​ൽ​റ്റി​ക്കും ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്റ്മാ​ർ​ക്കും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നി​ല്ല. ഓ​പ​റേ​ഷ​ൻ തീ​യ​റ്റ​റി​ൽ സീ​നി​യ​ർ യൂ​റോ​ള​ജി ഫാ​ക്ക​ൽ​റ്റി​ക​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

30 ഡി​ഗ്രി ടെ​ലി​സ്കോ​പ്പ്, ലൈ​റ്റ് സോ​ഴ്സ് കേ​ബി​ൾ എ​ന്നി​വ കേ​ടാ​യ​ത്​ ആ​ക​സ്മി​ക​മാ​യാ​ണോ അ​തോ മ​ന​പൂ​ർ​വ​മാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണ​ത്തി​ന് മ​റ്റൊ​രു അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ജി.​എ​സ് ശ്രീ​കു​മാ​ർ, ജോ​സ് വൈ. ​ദാ​സ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജ​നു​വ​രി​യി​ലെ സി​റ്റി​ങ്ങി​ൽ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionThiruvananthapuram Medical CollegeSurgical instrumentsInquiry report
News Summary - Incident of damaged surgical instruments in medical college
Next Story