രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ വില്പന; കണ്ടില്ലെന്ന് നടിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsമെഡിക്കല്‍ കോളജ്: ട്രോളിങ് നിരോധനത്തിന്റെ മറവിൽ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത ടണ്‍ കണക്കിന് മത്സ്യം ദിനം പ്രതി ജില്ലയില്‍ എത്തുന്നതായി സൂചന.
മത്സ്യം കേടുകൂടാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത വില്പന നടത്തിയിട്ടും ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു. അടുത്തിടെ അമരവിള ചെക്ക് പോസ്റ്റില്‍ ടണ്‍കണക്കിന് രാസവസ്തു കലര്‍ന്ന മത്സ്യം അധികൃതര്‍ പിടികൂടിയിരുന്നു. നഗരത്തിൽ പാങ്ങോട് ഇടപഴഞ്ഞി മത്സ്യ മാര്‍ക്കറ്റാണ് പ്രധാന മൊത്തവിപണന കേന്ദ്രം.
നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവിടെ വല്ലപ്പോഴുമാണ് പരിശോധന. പാളയം, ചാല മാര്‍ക്കറ്റുകളും കുമരിചന്തയും നഗരത്തിലെ പ്രധാനപ്പെട്ട മത്സ്യവിപണന കേന്ദ്രങ്ങളാണ്.
കുമാരപുരം, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, വഞ്ചിയൂര്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലും പഴകിയ മത്സ്യം കച്ചവടം നടത്തുന്നതായി പരാതിയുണ്ട്. എന്നാല്‍ ഇവിടങ്ങളിൽ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്താറില്ലെന്നും ആരോപണമുണ്ട്. നേരത്തെ ‘ഓപറേഷന് സാഗര്‍ റാണി’യുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം മെട്രോ നഗരങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പരിശോധനകള്‍ നടത്തി വിഷം കലര്‍ന്ന മീന്‍ വലിയ തോതില്‍ കണ്ടെത്തിയിരുന്നു. പലപ്പോഴും പരാതി ഉയരുമ്പോള്‍ അധികൃതര്‍ ഉണരുകയും അല്ലാത്തപ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയുമാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.