മെഡിക്കല്‍ കോളജിലെ ഭക്ഷണശാല പരിസരം വൃത്തിഹീനം
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തിനുളളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല പരിസരം വൃത്തിഹീനമെന്ന് പരാതി. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന്റെ അടുക്കള ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഉന്നത അധികൃതര്‍ ഇടപെട്ട് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു. എന്നാൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യം കണക്കിലെടുത്ത് പഴയ കെട്ടിടത്തില്‍ നിന്ന് 50 മീറ്റര്‍ മാറി താത്ക്കാലികമായി പണികഴിപ്പിച്ച ഷെഡില്‍ ഒരു വര്‍ഷം മുമ്പ് ഭക്ഷണശാല പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
എന്നാല്‍ ഭക്ഷണശാലയോട് ചേര്‍ന്ന് വന്‍തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായും പരിസരത്ത് വെളളം കെട്ടിക്കിടന്ന് പരിസരം വൃത്തിഹീനമായതായും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. ദിനംപ്രതി നൂറ്കണക്കിന് ആള്‍ക്കാരാണ് ഭക്ഷണം കഴിക്കാനെത്തുന്നത്. കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്ന് കൊതുകുശല്യം വർധിച്ചതായും പരാതിയുണ്ട്.
പകല്‍ സമയങ്ങളില്‍പോലും ഭക്ഷണാവശിഷ്ടങ്ങള്‍ കഴിക്കാന്‍ ഏലികളെത്തുന്നത് കാണാന്‍ കഴിയുന്നതായി രോഗികള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളജിനുളളില്‍ തന്നെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നതായും എന്നാല്‍ ഈ ഭാഗത്തേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ വിവിധയിനും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഭക്ഷണശാല പരിസരം ശുചിയായി മാറ്റാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.