അധികൃതരുടെ അനാസ്ഥ; അപകടമൊഴിയാതെ മേലെക്കടവ്
text_fieldsവട്ടിയൂര്‍ക്കാവ്: അധികൃതരുടെ അനാസ്ഥയയെതുടര്ന്ന് കരമനയാറ്റിലെ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട്ടിലെ മേലെക്കടവ്. മുട്ടത്തറ വടുവത്ത് സോയാനിവാസില് എന്‍ജിനീയറിങ് വിദ്യാർഥിയായ ഹരിദാസ്(20) ആണ് ഒടുവിൽ ഇവിടെ മുങ്ങി മരിച്ചത്.
കഴിഞ്ഞദിവസം സുഹൃത്തുക്കളുമായി എത്തി കുളിക്കാന്‍ ഇറങ്ങവെയാണ് അപകടം. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം അടുത്തിടെ കടവില്‍ മുങ്ങി മരിച്ചവരുടെ എണ്ണം എട്ടായി.
കഴിഞ്ഞ ദിവസം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം രണ്ട് ബൈക്കുകളിലായി എത്തിയ സംഘത്തില്‍ ഹരിദാസിനൊപ്പം ഒരാള്‍കൂടി വെളളത്തില്‍ ഇറങ്ങിയെങ്കിലും അപട സാധ്യത മസിലാക്കിയ ഇയാള്‍ കരക്കു കയറി. ഇതിനിടെ ഹരിദാസ് മുങ്ങിത്താഴുകയായിരുന്നു.
മുന്നാംമൂട്ടിലെ മേലെ കടവ് കുളിക്കാൻ ഒട്ടും സുരക്ഷിതമല്ല. വഴുവഴുപ്പുളള പാറക്കെട്ടുകള്‍ക്കൊപ്പം അഗാധ ഗർത്തങ്ങളാണ് ഇവിടെ രൂപപ്പെട്ടിട്ടുളളത്.
കടവില്‍ മുങ്ങി മരിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വലിപ്പമേറിയ ബോര്‍ഡ് കടവിന് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. മുന്നാംമൂട് ചുമട്ട്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണിത്. കുളിക്കാന്‍ എത്തുന്ന യുവാക്കളുടെ സംഘങ്ങളെ പലപ്പോഴും നാട്ടുകാര്‍ വിലക്കാറുണ്ടെങ്കിലും അവര്‍ അവഗണിക്കുന്നതാണ് അത്യാഹിതങ്ങള്‍ക്ക് ഇടയാകുന്നത്.
ആറിന്റെ സ്വഭാവം മനസിലാക്കാതെ വിദൂരങ്ങളില്‍ നിന്നും എത്തി കടവില്‍ കുളിക്കാന്‍ ഇറങ്ങുന്നവാരാണ് മരണക്കടയങ്ങളിൽ അകപ്പെടുക. കണക്കുകളില്‍ പെടാത്ത 25 ഓളം മരണങ്ങള് ഇവിടെ സംഭവിച്ചിട്ടുളളതായി നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍പെടുന്ന പലരുടെയും മൃതദേഹങ്ങള്‍ കണ്ടുകിട്ടാതെ സാഹചര്യവുമുണ്ട്.
മുങ്ങി മരണങ്ങള് തുടർച്ചയായ സാഹചര്യത്തിൽ അടുത്തിടെ എം.എല്‍.എയുടെ നേതൃത്വത്തില്‍ അടിയന്തര യേഗം ചേര്‍ന്നിരുന്നു. സുരക്ഷാ ജീവനക്കാരനെ നിയമിക്കുക, പൊലീസ് പട്രോളിങ് ശക്തമാക്കുക, അപകട മേഖലയയോട് ചേര്‍ന്ന് സുരക്ഷാ വേലി സ്ഥാപിക്കുക തുടങ്ങിയ നിരവധി നിർദേശങ്ങള്‍ മുന്നാട്ട് വച്ചുവെങ്കിലും ഇവയൊന്നും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.