പഞ്ചായത്ത് ഭരണസമിതി അംഗം സെക്രട്ടറിയെ പൂട്ടിയിട്ടു
text_fieldsകാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്ത് അംഗങ്ങളുടെ അവകാശം ചോദ്യം ചെയ്യുന്ന തരത്തിൽ പെരുമാറുന്നു എന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതി അംഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ പഞ്ചായത്തിെൻറ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചു.
വൈകീട്ട് അഞ്ചു മുതൽ ഏഴുവരെയാണ് ഗേറ്റ് പൂട്ടിയത്. ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറ്, പാർട്ടി നേതാക്കൾ എന്നിവർ എത്തി അനുനയ ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. നാളുകളായി ആവശ്യപ്പെടുന്ന രേഖകൾ തിങ്കളാഴ്ച ഉച്ചക്ക് എങ്കിലും നൽകണം എന്നും സെക്രട്ടറിയോട് താൻ ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിച്ചതിനെ തുടർന്നാണ് പ്രതിഷേധത്തിന് തയാറായത് എന്ന് ഭരണസമിതി അംഗം അൻവർ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറായില്ല.
A member of the Panchayat Governing Body has locked up the secretary
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.