മഴക്കെടുതി: നേരിയ ആശ്വാസം; വെള്ളം ഇറങ്ങിത്തുടങ്ങി
text_fieldsമെഡിക്കല്‍ കോളജ്: ബുധനാഴ്ച പുലര്‍ച്ച മുതല്‍ മഴ കുറഞ്ഞതോടെ നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ടിന് നേരിയ ശമനം. വള്ളക്കടവ് നസീമാ മന്‍സിലില്‍ സുഹറയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ വെള്ളം പമ്പ് ചെയ്തുകളയുന്നതിന് വീട്ടുടമ ചാക്ക ഫയര്‍ഫോഴ്സ് അധികൃതരുടെ സഹായം തേടി.
11 മണിയോടുകൂടി അധികൃതര്‍ എത്തി ഉച്ചക്ക് ഒരുമണി വരെ വെള്ളം പമ്പ് ചെയ്ത് വീടിന്റെ അപകട ഭീഷണി ഒഴിവാക്കി. ഓള്‍സെയിന്റ്സ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ വീട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടിയിരുന്നു. പൂന്തുറ, ബാലനഗര്‍, കൊച്ചുവേളി-മാധവപുരം, പരുത്തിക്കുഴി ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.
ആമയിഴഞ്ചാന്‍തോട്ടിലെ നീരൊഴുക്ക് കുറഞ്ഞതോടെ തേക്കുംമൂട് ബണ്ട് കോളനിയിലെ വെള്ളം കയറിയ 150 ഓളം വീടുകളിലെ ജലനിരപ്പ് കുറഞ്ഞു. കൂടാതെ കുമാരപുരം, കണ്ണമ്മൂല, ഗൗരീശപട്ടം, കരിക്കകം, വഞ്ചിയൂര്‍ ഭാഗങ്ങളിലും വെള്ളക്കെട്ടിന് നേരിയ ശമനം ഉണ്ടായി. മഴമാറിയാല്തന്നെ ദിവസങ്ങളോളം വേണ്ടിവരും വെള്ളം പൂര്‍ണമായി ഇറങ്ങാന്‍. ഇതുകാരണം പകര്‍ച്ചവ്യാധി ഭീഷണികൂടി നേരിടുകയാണ് പ്രദേശവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.