വാഹനങ്ങളിലെ കർട്ടൻ നീക്കാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്
text_fieldsതിരുവനന്തപുരം: വാഹനങ്ങളിൽ കർട്ടനും കൂളിങ് ഫിലിമും ഉപയോഗിക്കുന്നതിനെതിരായ നടപടിയിൽ രണ്ട് നീതി. മന്ത്രിമാരും എം.എൽ.എമാരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനിട്ടതും ഫിലിമൊട്ടിച്ചതുമായ വാഹനങ്ങളിൽ പായുേമ്പാൾ കണ്ണടക്കുന്ന മോേട്ടാർവാഹനവകുപ്പ് മറ്റ് വാഹനങ്ങളെ തിരഞ്ഞുപിടിച്ച് പിഴയടിച്ചു.
െസഡ് കാറ്റഗറി സുരക്ഷയുള്ളവർക്കൊഴികെ മറ്റ് വാഹനങ്ങളിലെല്ലാം ഫിലിമും കർട്ടനും നീക്കം ചെയ്യണമെന്നായിരുന്നു മോേട്ടാർവാഹനവകുപ്പിെൻറ നിർദേശം. എന്നാൽ, നിയമം പാലിച്ച് മാതൃകയാകേണ്ടവർ തന്നെയാണ് നിയമലംഘനം നടത്തുന്നത്. ഫിലിമും കർട്ടനും നീക്കാൻ മന്ത്രിമാര്‍ക്ക് ഒരു മാസംവരെ സാവകാശമുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിെൻറ വിശദീകരണം.
ഇൗ ഇളവ് എന്തുകൊണ്ട് പൊതുജനങ്ങൾക്ക് ബാധകമെല്ലന്ന േചാദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. നിയമസഭയിലെത്തിയ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, േമഴ്സിക്കുട്ടിയമ്മ, പി. തിലോത്തമൻ, കെ. രാജു എന്നവരുടെയെല്ലാം വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി.
എന്നാൽ, മന്ത്രി ഇ.പി. ജയരാജൻ വാഹനത്തിലെ കർട്ടൻ നീക്കിയാണ് നിയമസഭയിെലത്തിയത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും വാഹനങ്ങളിൽ കറുത്ത ഫിലിമും കര്ട്ടനുമിട്ടാണ് സഭയിലെത്തിയത്. കഴിഞ്ഞദിവസം നിയമം ലംഘിെച്ചത്തിയ വാഹനങ്ങൾ പിടികൂടുന്നതിനിടെ കർട്ടനിട്ട് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ വാഹനം േമാേട്ടാർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കാതെ വിട്ടത് ആക്ഷേപങ്ങൾക്കിടയാക്കി.
മന്ത്രിമാരുടെ വാഹനങ്ങളിൽനിന്ന് കർട്ടനും ഫിലിമും നീക്കേണ്ടത് ടൂറിസം വകുപ്പാണെന്നും ഇക്കാര്യം നിർദേശിച്ചിരുന്നെന്നും മോേട്ടാർവാഹനവകുപ്പ് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.