ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്: രണ്ടു പ്രത്യേക പദ്ധതികളായി നടപ്പാക്കാൻ ആലോചന
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ് സംബന്ധിച്ച കോടതി വിധിയെ തുടർന്നുണ്ടായ പ്രത്യാഘാതം പരിഹരിക്കാൻ രണ്ടു പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത് സർക്കാർ ആലോചിക്കുന്നു.
മുസ്ലിം വിഭാഗങ്ങൾക്കും ലത്തീൻ കാതോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പ്രത്യേകം മെറിറ്റ് സ്കോളർഷിപ് അനുവദിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ ഉടൻ കടക്കും. സി.പി.എം, സി.പി.െഎ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായാണ് സൂചന. സമൂഹത്തിൽ സമുദായ ധ്രുവീകരണം ഉണ്ടാവാനും അതു മുതലെടുക്കാനുമുള്ള അവസരം ഉണ്ടാക്കാതെ വിവിധ വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യം നൽകണമെന്ന സർവകക്ഷി യോഗത്തിെൻറ പൊതുവികാരം കൂടി കണക്കിലെടുത്താണിത്.
മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച പാലോളി കമ്മിറ്റി ശിപാർശയുടെ സാധുത തന്നെ ൈഹകോടതി വിധിയെ തുടർന്ന് തുലാസ്സിലാണ്. വിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളും എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ കേരള കോൺഗ്രസ് വിഭാഗങ്ങളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസമില്ലാതെ രംഗത്തു വന്നു. എൽ.ഡി.എഫിൽ െഎ.എൻ.എല്ലും യു.ഡി.എഫിൽ മുസ്ലിം ലീഗും വിധിക്ക് എതിരായ നിലപാടും സ്വീകരിച്ചതോടെ ധ്രുവീകരണ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ സംഘ്പരിവാറും രംഗെത്തത്തി.
വർഗീയ മുതലെടുപ്പിനുള്ള അവസരം സൃഷ്ടിക്കാതെ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ നിലവിലുള്ള ആനുകൂല്യം നഷ്ടമാവാത്ത പദ്ധതികളെക്കുറിച്ച് ആലോചിക്കണമെന്ന നിലപാടാണ് യോഗത്തിൽ സ്വീകരിച്ചത്. തുടർന്നാണ് മുസ്ലിം വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ് പ്രത്യേകവും മുസ്ലിം ഇതര വിഭാഗത്തിൽ ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രൈസ്തവ വിഭാഗ മെറിറ്റ് സ്കോളർഷിപ് മറ്റൊരു പദ്ധതിയായും അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. വരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ഇക്കാര്യം പരിഗണിക്കും. അതിനു മുമ്പ് നിയമവശങ്ങൾ കൂടി സർക്കാർ പരിശോധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.