തിരുവനന്തപുരം വിമാനത്താവളം; അത്യാധുനിക പരിശോധനസംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് കസ്റ്റംസ്
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലും കാര്‍ഗോയിലും അത്യാധുനിക പരിശോധനസംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് കസ്റ്റംസ്. വരും ദിവസങ്ങളില്‍ സ്വര്‍ണമൊഴുകാനുള്ള സാധ്യത ഏറെയാെണന്ന് കേന്ദ്ര രഹസ്യാനേഷ്വണ എജന്‍സികള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് എയര്‍കസ്റ്റംസ് അധികൃതര്‍ രംഗത്തെത്തിയത്. നിലവിൽ പരിശോധനക്ക് ആകെയുള്ളത് ഒരു മെറ്റല്‍ ഡിറ്റക്ടറും സ്കാനറുമാണ്.
രാജ്യത്തിന്‍റെ വിവിധ വിമാനത്താവളങ്ങളില്‍ പുത്തന്‍ തന്ത്രങ്ങളാണ് ദിവസവും പരീക്ഷിക്കപ്പെടുന്നത്. കള്ളക്കടത്തിൽ പകുതി മാത്രമാണ് പലപ്പോഴും പിടിക്കപ്പെടുന്നത്.
സ്വർണത്തിന് വില ഉയര്‍ന്ന് നില്‍ക്കുന്നതിനാൽ വിദേശത്ത് നിന്ന് വ്യാപകമായി സ്വര്‍ണം കടല്‍ കടക്കുമെന്നും സ്ത്രീകളും കള്ളക്കടത്ത് രംഗത്ത് സജീവമാകുന്നുവെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വനിത കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കണമെന്ന അവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
സംസ്ഥാന സര്‍ക്കാറിന്‍റെ ഉടമസ്ഥതയില്‍ ശംഖുംമുഖത്ത് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസിന്‍റെ(കെ.എസ്.ഐ.ഇ) നിയന്ത്രണത്തിലുള്ള കാര്‍ഗോയില്‍ ബഗേജുകളുടെ ക്ലിയറന്‍സിങ് ചുമതല കസ്റ്റംസിനാണ്. പൂര്‍ണമായും സ്ക്കാനിങ് നടത്തിയതിന് ശേഷം മാത്രമേ ബാഗേജുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിക്കാവൂ. ആധുനിക സ്കാനറുകള്‍ ഇല്ലാത്തതിനാൽ ബാഗേജുകളെടുക്കാന്‍ ഉടമസ്ഥന്‍ എത്തുമ്പോള്‍ ഇവരുടെ സാന്നിധ്യത്തില്‍ ബഗേജുകള്‍ പൊളിച്ച് മുകള്‍ഭാഗത്ത് മാത്രം പരിശോധന നടത്തി വിട്ടുകൊടുക്കാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.