വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷവും 40 പവനും കവര്‍ന്നയാള്‍ പിടിയില്‍
text_fieldsമെഡിക്കല്‍ കോളജ്: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും 40 പവന് സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ശാല സ്വദേശി കളളന് കുമാര്‍ എന്ന അനില്‍കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്.
തമ്പാനൂര്‍ സ്റ്റേഷനിലെ മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെങ്കിലും ചോദ്യം ചെയ്യലില്‍ ചാലക്കുഴി റോഡിലെ മോഷണവും ഇയാളാണ് നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ മോഷണം നടന്ന ചാലക്കുഴി റോഡ് കേദാരം ലെയ്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി സമാന രീതിയിലുളള 20 ഓളം കേസുളളതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താലാണ് അറസ്റ്റ്. മോഷ്ടിച്ച പണവും സ്വര്‍ണവും പ്രതിയുടെ വീടിനു സമീപത്തുളള പുരയിടത്തിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. നഷ്ടപ്പെട്ട പണവും സ്വര്‍ണവും പൊലീസ് വീണ്ടെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് വീട്ടില്‍ ആരുമില്ലാതിരുന്ന സമയാത്താണ് പ്രതി വീടിന്റെ പിന്നിലെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്. വീട്ടുടമ പത്തനംതിട്ടയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.