മാലിന്യക്കൂമ്പാരത്തിൽ 'പണം'; മാതൃകയായി ജീവനക്കാർ
text_fieldsതിരുവനന്തപുരം: രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കുന്ന ഹെൽത്ത് സ്ക്വാഡിെൻറ പരിശോധനയിൽ മാലിന്യത്തിൽനിന്ന് കിട്ടിയത് പണം. കരമന ഹെൽത്ത് സർക്കിൾ പരിധിയിലെ പി.ആർ.എസ് ബണ്ട് റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ജീവനക്കാരായ കുമാർ, രാജേഷ്, രഞ്ജിത്ത് എന്നിവർ വ്യാഴാഴ്ച രാവിലെ 4.30 ഒാടെ ആറ്റുകാൽ പുതിയപാലത്തിന് സമീപം കാർഷിക കോളജ് പമ്പ് ഹൗസിന് സമീപത്തെ റോഡരികിൽ ചാക്കുകളിൽ മാലിന്യം തള്ളിയത് കണ്ടു.
നിക്ഷേപിച്ചവരുടെ വിവരം മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭ്യമാകുമോ എന്ന് പരിശോധിക്കവെ പണമടങ്ങിയ പഴ്സ് ലഭിച്ചു. പഴ്സിൽ എ.ടി.എം കാർഡുകൾ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, വോട്ടർ ഐ.ഡി കാർഡ് എന്നിവയുമുണ്ടായിരുന്നു. ജീവനക്കാർ രാവിലെ 7.30 ഓടെ പഴ്സ് ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാറിനെ ഏൽപിച്ചു. മാലിന്യം നിക്ഷേപിച്ചതിന് ഉത്തരവാദിയായ ആളിെൻറ പേരിൽ 2000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്. ഉത്തരവാദിത്ത നിർവഹണത്തിനിടയിൽ കുമാർ, രാജേഷ്, രഞ്ജിത് എന്നിവരെ മേയർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.