തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിയുടെ കൂടുതൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകൾ
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബിയും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങിനായി ജില്ലയില്‍ എട്ട് പുതിയ ചാര്‍ജിങ് സ്റ്റേഷനുകൾ ആരംഭിക്കും. നേമം ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ ജില്ലയിലെ ആദ്യ ചാര്‍ജിങ് സ്റ്റേഷെൻറ പ്രവര്‍ത്തനം ഇതികനം കെ.എസ്.ഇ.ബി ആരംഭിച്ചു കഴിഞ്ഞു.
ഉപഭോക്താക്കളുടെ വര്‍ധനയും ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വില്പനയും കണക്കിലെടുത്ത് വൈദ്യുതിഭവന്, എയര്‍പോര്‍ട്ട്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്, ആറ്റിങ്ങല്‍ നാളികേര വികസന കോര്പറേഷന്, പവര്‍ഹൗസ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വിഴിഞ്ഞം എന്നിങ്ങനെ എട്ട് ഇടങ്ങളില്‍ കൂടി ചാര്‍ജിങ് സ്റ്റേഷന് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.
നേമത്തെ ചാര്‍ജിങ് സ്േറ്റഷനില്‍ 20, 60 കിലോവാട്ടുകള്‍ വീതമുള്ള ഓരോ ഫില്ലിങ് യൂനിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകള്‍ കേന്ദ്രീകരിച്ച് ഓരോ സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചിട്ടുള്ളതിനാല്‍ പരമാവധി ഒരുമണിക്കൂറിനകം കാറുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. സംസ്ഥാനത്താകെ 156 ചാര്‍ജിങ് സ്റ്റേഷനുകളാണ് പുതുതായി ആരംഭിക്കുന്നത്. കൂടാതെ മറ്റ് സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ഇതിനായുള്ള സാങ്കേതിക സഹായവും നല്കിവരുന്നു. അന്തരീക്ഷ മലിനീകരണവും ഇന്ധന ഉപഭോഗം കുറക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളും കെ.എസ്.ഇ.ബി ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.