തെൻറ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കിയിട്ടുണ്ടെന്ന് മുരളീധരൻ
text_fieldsതിരുവനന്തപുരം: വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ തെൻറ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കിയിട്ടുെണ്ടന്ന് കെ. മുരളീധരൻ.
പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരം പരിപാടിയാണ്. ജനങ്ങൾ രണ്ടും കൽപിച്ച് വോട്ട് ചെയ്തതുകൊണ്ടാണ് താൻ വിജയിച്ചെതന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രിക്കടയിൽ പോസ്റ്റർ കൊടുത്തതുകൊണ്ടാണ് ഇപ്പോൾ കണ്ടുപിടിച്ചത്. അവിടെ ചില സ്ഥിരം കുറ്റികളുണ്ട്.പാർട്ടി അന്വേഷണം നടത്തുന്നണ്ടല്ലോ. പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും കോൺഗ്രസിന് ബാധ്യതയാണ്. കേരളത്തിൽ സംഘടന തെരഞ്ഞെടുപ്പ് അനിവാര്യമാണ്. തെരഞ്ഞെടുപ്പിെൻറ പേരിൽ സംഘടന തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയിട്ടുെണ്ടന്നും ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.