ക്വാറി ഉടമയുടെ കൊലപാതകം; രണ്ടുപേർകൂടി കസ്റ്റഡിയിൽ
text_fieldsമാർത്താണ്ഡം: കളിയിക്കാവിളയിൽ ക്വാറി ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ദിവസമായിട്ടും ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന സുനിൽകുമാറിനെ കണ്ടെത്താനായില്ല. ഒളിവിലുള്ള മുഖ്യപ്രതി സുനിൽകുമാറുമായി അടുപ്പമുള്ള പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ ചോദ്യംചെയ്ത് വരുന്നു.
കൂടാതെ സർവിസ് സ്റ്റേഷൻ നടത്തുന്ന മണികണ്ഠനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുനിൽ കുമാറും പ്രദീപ് ചന്ദ്രനും ചേർന്നാണ് പ്രതി സജികുമാറെന്ന അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുചെന്ന് വിട്ടതെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. സുനിൽകുമാറിനെ പിടികൂടിയാലേ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാകൂവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
മലയിൻകീഴ് സ്വദേശി സജികുമാറിനെ വ്യാഴാഴ്ച രാത്രി കുഴിത്തുറ കോടതിയിൽ ഹാജരാക്കിയ ശേഷം നാഗർകോവിൽ സബ്ജയിലിൽ അടച്ചു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.