മ്യൂസിയം ആക്രമണം; മറ്റൊരു ലൈംഗികാതിക്രമ കേസിലും അന്വേഷണം
text_fieldsതിരുവനന്തപുരം: മ്യൂസിയത്തിന് സമീപം വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിടിയിലായ സന്തോഷിനെതിരെ മറ്റൊരു ലൈംഗികാതിക്രമ കേസിൽ കൂടി അന്വേഷണം. ഒരു വീട്ടിൽ കടന്ന് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അന്വേഷണം.
സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ സന്തോഷിന്‍റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതനെത്തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്. സന്തോഷ് സർക്കാർ വാഹനം നിരന്തരം ദുരുപയോഗം ചെയ്തതായി കണ്ടെത്തി.
വാഹനത്തിൽ സർക്കാർ ബോർഡ് മറച്ചുവെച്ചായിരുന്നു സന്തോഷിന്‍റെ സഞ്ചാരം. സംസ്ഥാന സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം രാത്രിയിൽ കൊണ്ടുപോകാൻ ഡ്രൈവർക്ക് അധികാരമില്ലെന്ന് ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ഗോപകുമാര്‍ നായര്‍ വ്യക്തമാക്കി. തന്‍റെ വാഹനം രാത്രി എങ്ങനെ പുറത്തുപോയെന്ന് നോക്കേണ്ടത് സെക്രട്ടേറിയറ്റിലെ സുരക്ഷ ജീവനക്കാരാണ്. ജല അതോറിറ്റിയാണ് തനിക്ക് വാഹനവും ഡ്രൈവറെയും നൽകിയത്.
മുൻ ജലവിഭവ മന്ത്രിയുടെ കാലത്തും സന്തോഷ് ഡ്രൈവറായിരുന്നു. ഇതുവരെ സന്തോഷിനെക്കുറിച്ച് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രേ ഖാചിത്രം പുറത്തുവന്നതിനു പിന്നാലെ തിരിച്ചറിയാതിരിക്കാൻ സന്തോഷ് തല മൊട്ടയടിച്ചു. ചോദ്യചെയ്യലുമായി പ്രതി സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
എന്നാൽ, താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഈ കേസ് കെട്ടിവെച്ചതുമാണെന്നാണ് പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പറയിപ്പിച്ചെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.