മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ നോക്കണ്ട -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ദേശീയ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഗണ്യമായ സംഭാവന നൽകിയ മുസ്ലിം സമുദായത്തെ മുഖ്യധാരയിൽനിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമം ആര് നടത്തിയാലും വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഗോൾഡൻ ജൂബിലി ആചാരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. റമദാൻ സന്ദേശ പ്രഖ്യാപനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. പൂർവകാല നേതാക്കളെ പ്രതിപക്ഷ നേതാവ് ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, നഗരൂർ ഇബ്രാഹിം കുട്ടി, പി.എം. മുഹമ്മദ് കുട്ടി, പി. സയ്യിദലി, ബീമാപള്ളി സക്കീർ, പാപ്പനംകോട് അൻസാരി എന്നിവർ സംസാരിച്ചു.
ജില്ല സമ്മേളനം പുതിയ ഭാരവാഹികളായി കെ.എച്ച് എം. അഷ്റഫ് (പ്രസി), അനസൂൽ റഹുമാൻ (ജന. സെക്ര), ആമച്ചൽ ഷാജഹാൻ (വർക്കിങ് പ്രസി.), അഡ്വ. എം.എച്ച്. അഷ്റഫ് ബാലരാമപുരം, കുടപ്പനമൂട് ഹനീഫ, നേമം ജബ്ബാർ, സിദ്ദീഖ് സജീവ് (വൈസ് പ്രസി.), എം.എ. ജലീൽ, പാപ്പനംകോട് അൻസാരി, പോത്തൻകോട് ഹസൻ, വിഴിഞ്ഞം നൂറുദ്ദീൻ (സെക്ര.), പേയാട് മഹീൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.